എരുമപ്പെട്ടി: പഞ്ചായത്തിലെ കുടിവെള്ളപദ്ധതിയിലെ തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. രണ്ടു വർഷമായി നിരവധി കുടിവെള്ള പദ്ധതികൾക്ക് പണം നീക്കിവെച്ച് പഞ്ചായത്ത് പ്രസിഡൻറിെൻറയും വൈസ് പ്രസിഡൻറിേൻറയും നേതൃത്വത്തിൽ ലക്ഷങ്ങൾ പിരിവെടുക്കുന്നുവെന്നും മുൻ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് ഇതിെൻറ ബിനാമിയായി പ്രവർത്തിക്കുന്നതെന്നും സി.പി.എം എരുമപ്പെട്ടി വെസ്റ്റ് ലോക്കൽ കമ്മിറ്റി ആരോപിച്ചു. അഴിമതിക്കു വേണ്ടി അദ്ദേഹത്തിെൻറ ഭാര്യയെ പഞ്ചായത്തിൽ ഓവർസിയറായി താൽക്കാലിക നിയമനവും നടത്തിയിട്ടുണ്ട്. പണം പങ്കുവെക്കലുമായി ബന്ധപ്പെട്ടുള്ള തർക്കവും തമ്മിൽ തല്ലുമാണ് കോൺഗ്രസിൽ നടക്കുന്നതെന്ന്് സി.പി.എം ആരോപിച്ചു. എരുമപ്പെട്ടി ഒന്നാം വാർഡിലെ കാക്കനാട് കുടിവെള്ളപദ്ധതിയിൽ അംഗമായ നൂറോളം ഗുണഭോക്താക്കളിൽ നിന്നും 6000 രൂപ വീതം പിരിച്ചെടുത്തിട്ടുണ്ട്. പണം പിരിച്ച് കൈക്കലാക്കിയതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സി.പി.എം എരുമപ്പെട്ടി വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.ടി. ദേവസിയും ഈസ്റ്റ് ലോക്കൽ സെക്രട്ടറി വി. വിശ്വനാഥനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.