പഞ്ചായത്ത് ഓഫിസിലേക്ക് ബി.ജെ.പി മാര്‍ച്ച്

ആമ്പല്ലൂര്‍: മണലിപുഴയെ മാലിന്യത്തില്‍നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ നെന്മണിക്കര പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ജില്ല പ്രസിഡൻറ് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡൻറ് കെ.ബി. മോഹനന്‍ അധ്യക്ഷത വഹിച്ചു. രാജന്‍ വല്ലച്ചിറ, ഇ.വി. കൃഷ്ണന്‍ നമ്പൂതിരി, എ.ജി. രാജേഷ്, ചന്ദ്രന്‍ തൊട്ടിപറമ്പില്‍, കെ. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. മണലി പുഴയിലേക്ക് ഒഴുകിയെത്തുന്ന മാലിന്യത്തി​െൻറ ഉറവിടം തടയാന്‍ പഞ്ചായത്ത് ഭരണസമിതി കാര്യക്ഷമമായി ഇടപെടണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.