പ്രതിഷേധത്തിന്​ മുന്നിൽ പൊലീസ്​ മുട്ടുമടക്കി: തട്ടിപ്പ്​ പ്രതി അറസ്​റ്റിൽ

എരുമപ്പെട്ടി: മൈക്രോഫിനാൻസ് കമ്പനിയുടെ പേരിൽ സ്ത്രീകളുടെ പക്കൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പേരാമംഗലം എടത്തറ വീട്ടിൽ പ്രശാന്തിനെ (34) യാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യ പ്രതി വേലൂർ തിരുത്തിയിൽ സുജിതയെ (37) കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതികളെ പരാതിക്കാരുടെ എതിർപ്പ് അവഗണിച്ച് കസ്റ്റഡിയിൽ നിന്നും വിട്ടയച്ച എരുമപ്പെട്ടി പൊലീസി​െൻറ നടപടി പ്രതിഷേധത്തിനിടയാക്കിയിരുന്നു. തട്ടിപ്പിനിരയായ വനിതകൾ ജില്ല കലക്ടർക്കും പൊലീസ് കമീഷണർക്കും പരാതി നൽകിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രശാന്തിനെ റിമാൻഡ് ചെയ്തു. തട്ടിപ്പി​െൻറ മുഖ്യ സൂത്രധാരക സുജിതക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേ സമയം തട്ടിപ്പിനിരയായ കൂടുതൽ സ്ത്രീകൾ പരാതിയുമായി എരുമപ്പെട്ടി സ്റ്റേഷനിൽ എത്തുന്നുണ്ട്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി മുന്നൂറിനടുത്ത് സ്ത്രീകൾ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് അവസാനമായി ലഭിച്ച വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.