തൃശൂർ: സി.എസ്.െഎ സംവിധാനത്തിലെ അപാകത പരിഹരിക്കുക, ഒാഫിസുകളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.എഫ്.പി.ഇ നേതൃത്വത്തിൽ തൃശൂർ പോസ്റ്റൽ സൂപ്രണ്ട് ഒാഫിസിന് മുന്നിൽ ഉപവാസം നടത്തി. കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വി.എസ്. സിനോജ് അധ്യക്ഷത വഹിച്ചു. സമാപന യോഗത്തിൽ ബി.ഇ.എഫ്.െഎ സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ സംസാരിച്ചു. ജി. സുനിൽ, വി.കെ. ബാലകൃഷ്ണൻ, എച്ച്.വി. കുറുപ്പ്, കെ.വി. സോമൻ, പി.എസ്. ബാബുരാജൻ, പി.എസ്. പരമേശ്വരൻ എന്നിവർ സംസാരിച്ചു. എൻ.എഫ്.പി.ഇ കൺവീനർ കെ.കെ. അശോകൻ സ്വാഗതവും കെ.കെ. വിനോദ് നന്ദിയും പറഞ്ഞു. Photo ഡോക്ടറേറ്റ് ലഭിച്ചു കാലിക്കറ്റ് സർവകലാശാലയിൽനിന്ന് മലയാളത്തിൽ ഡോക്ടറേറ്റ് നേടിയ തൃശൂർ വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക പി. രശ്മി. കെ.എം.ജി പണിക്കരുടേയും പി. രുഗ്മിണിയമ്മയുടേയും മകളും ഷാജു പുതൂരിെൻറ ഭാര്യയുമാണ്. തൃശൂർ ശ്രീകേരളവർമ കോളജിലെ ഗവേഷണ കേന്ദ്രത്തിൽ നിന്നും ഡോ. എൻ. അനിൽകുമാറിെൻറ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.