കെ. കരുണാകരൻ റോഡിൽ വെള്ളക്കെട്ട്

മാള: കെ. കരുണാകരൻ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പെൺഷനർമാർ സമരത്തിന് ഒരുങ്ങുന്നു. ജില്ല പഞ്ചായത്തി​െൻറ ഉടമസ്ഥതയിലുള്ള റോഡാണിത്. മാള സബ് ട്രഷറിയിലേക്ക് പോകുന്ന വഴിയുടെ മുൻവശത്താണ് വെള്ളക്കെട്ട്. ഈ വെള്ളക്കെട്ടിലൂടെ കടന്നു വേണം ട്രഷറിയിലേക്കെത്താൻ. ദിവസവും ട്രഷറിയിലെത്തുന്ന നൂറുകണക്കിന് പെൺഷനർമാരാണ് ദുരിതത്തിലായത്. ട്രഷറിയിലേക്ക് വരുന്നവർ ചളിവെള്ളത്തിൽ ചവിട്ടിവേണം കടന്നുപോകാൻ. റോഡി​െൻറ ഇരുവശങ്ങളിലും കാനയില്ല. പരാതി നൽകിയെങ്കിലും പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. ഈ റോഡ് പൊതുമരാമത്ത് ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സൗജന്യ ചികിത്സ ക്യാമ്പ് മാള: മദീന മസ്ജിദ് വട്ടക്കോട്ട സ്റ്റഡി സർക്കിളി​െൻറ ആഭിമുഖ്യത്തിൽ മാള - പൊയ്യ ഗവ. ഹോമിയോ ആശുപത്രികളുടെ സഹകരണത്തോടെ സൗജന്യചികിത്സ ക്യാമ്പ് നടത്തും. ആഗസ്്റ്റ് അഞ്ചിന് രാവിലെ എട്ടിന്് വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഐ.എസ്.ടി ചെയർമാൻ ടി.എ. മുഹമ്മദ് മൗലവി അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.