പെട്രോൾ ബോംബുകളെന്ന്​ സംശയിച്ച കുപ്പികൾ കസ്​റ്റഡി​യിലെടുത്തു

പാവറട്ടി: തുണിയുടെ തിരിയിട്ട് അടച്ച് കണ്ടെത്തിയ രണ്ട് കുപ്പികൾ പെട്രോൾ ബോംബുകളെന്ന് സംശയം. പാവറട്ടി പുവ്വത്തൂർ റോഡിന് സമീപുള്ള വയനാടൻ തറ റോഡിലാണ് ഇവ കണ്ടത്. പെട്രോളി​െൻറ നിറത്തിലുള്ള ദ്രാവകം നിറച്ച് റോഡിനിരുവശവുമുള്ള മതിലിനിടയിൽ ഒളിപ്പിച്ച് വെച്ച നിലയിലാണ് കുപ്പികൾ കണ്ടത്തിയത്. അടപ്പിന് പകരം കത്തിച്ച് കെടുത്തിയ തുണിയുടെ തിരികൾ വെച്ച് അടച്ചിരിക്കുകയാണ്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഇവ പൊലീസ് കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ ഓട്ടോയും മിനിലോറിയും കൂട്ടിയിടിച്ചിട്ടുണ്ടായ അപകടം റിപ്പോർട്ട് ചെയ്യാെനത്തിയ പ്രാദേശിക ചാനൽ റിപ്പോർട്ടറാണ് ഇവ ആദ്യം കണ്ടത്. അതേസമയം ഇത് ബോംബെല്ലന്ന നിലപാടിലാണ് പൊലീസ്. മെണ്ണണ്ണയാകാനാണ് സാധ്യതയത്രെ. സ്ഥിതീകരണത്തിന് ചൊവ്വാഴ്ച ബോംബ് സ്ക്വാഡ് പരിശോധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.