സംസ്​ഥാന മത്സ്യകൃഷി പുരസ്​കാരം: അക്വാപോണിക്​സിലെ വിജയഗാഥയുമായി മോഹൻദാസ്​

ചേലക്കര: പച്ചക്കറികൃഷിയും മത്സ്യകൃഷിയും സംയോജിപ്പിച്ച അക്വാപോണിക്‌സ് എന്ന നൂതനരീതിയിലെ നൂറുമേനിയാണ് അധ്യാപകനായിരുന്ന ചേലക്കര സ്വദേശി വി.ആര്‍. മോഹന്‍ദാസിനെ ന്യൂതന മത്സ്യകൃഷിയിൽ അവാർഡിനർഹനാക്കിയത്. വീടിനോട് ചേർന്ന 14 സ​െൻറിൽ രണ്ട് വർഷം മുമ്പാണ് ഫിഷറീസ് വകുപ്പി​െൻറ സഹകരണത്തോടെ അക്വാപോണിക്സ് എന്ന നവീന കൃഷിരീതി പരീക്ഷിക്കാൻ തീരുമാനിച്ചത്. കൃഷിക്ക് മണ്ണ് വേണ്ട എന്നതും കൃഷിക്കാവശ്യമായ വെള്ളം നഷ്ടപ്പെടാതെ പുനഃചംക്രമണം ചെയ്ത് ഉപയോഗിക്കാമെന്നതുമാണ് മോഹൻദാസിനെ ഇൗ കൃഷിരീതിയോട് അടുപ്പിച്ചത്. പത്തു മീറ്റർ നീളവും എട്ടു മീറ്റർ വീതിയും ഏഴടി താഴ്ചയുമുള്ള കുളങ്ങളിൽ ടാർപ്പായ വിരിച്ചാണ് മത്സ്യകൃഷി. രണ്ടു കുളങ്ങളിലുമായി ഗിഫ്റ്റ്, തിലോപിയ ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് വളർത്തുന്നത്. സമീപത്തായി ഗ്രോ ബെഡിനുള്ളിൽ ഒന്നര അടിയോളം കനത്തിൽ മെറ്റൽ നിറച്ച് അതിൽ തക്കാളി, കുമ്പളം പച്ചമുളക് വഴുതന, വെണ്ട തുടങ്ങിയവ കൃഷി ചെയ്യുന്നു. കിണറ്റിൽനിന്നു കുളത്തിലേക്കും അവിടുന്ന് വെള്ളം ഗ്രോബാഗിലേക്കും എത്തിക്കും. മത്സ്യങ്ങളുടെ വിസർജ്യങ്ങൾ ചെടികൾക്ക് വളമാകും. ഗ്രോ ബാഗിലെ മെറ്റലിലൂടെ ഇൗ വെള്ളം ശുദ്ധീകരിച്ച് വീണ്ടും മത്സ്യ കുളത്തിലെത്തും. ഇൗ കൃഷിരീതി വളരെ ലാഭകരമാണെന്ന് മോഹൻദാസ് പറയുന്നു. മോഹൻദാസിനോടൊപ്പം ഭാര്യ മായയും മക്കൾ അമലും ആര്യയും സഹായത്തിനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.