ലോറി ഉപേക്ഷിച്ച് പണവുമായി മുങ്ങിയ ഡ്രൈവറും ക്ലീനറും അറസ്​റ്റില്‍

മണ്ണുത്തി: നാഷനല്‍ പെര്‍മിറ്റ് ലോറി ഉപേക്ഷിച്ച് പണവുമായി മുങ്ങിയ ഡ്രൈവറും ക്ലീനറെയും മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തു. 2017 ഒക്ടോബറിലാണ് സംഭവം. മരത്താക്കര സ്വദേശി സണ്ണിയുടെ ഉടമസ്ഥതയിലുള്ള ലോറിയില്‍ മൈസൂരുവില്‍ നിന്നും പഞ്ചസാര കയറ്റി വന്ന്്്്്്് ലോഡ് ഇറക്കാതെ വാടക തുകയായ 20,000 രൂപയുമായി പാലക്കാട് മീനാക്ഷിപുരം സ്വദേശികളായ ഡ്രൈവര്‍ മോഹനനും, ക്ലീനര്‍ സുബാഷും മുങ്ങുകയായിരുന്നു. പീന്നിട് മറ്റുലോറികളില്‍ ജോലിനോക്കിയ ഇവരെ പലതവണ അന്വേഷിച്ചെങ്കിലും പിടികൂടാനായില്ല. കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ച രഹസ്യ സന്ദേശത്തെതുടര്‍ന്ന് മണ്ണുത്തി എസ്.ഐ രതീഷി​െൻറ നേതൃത്വത്തില്‍ എ.എസ്.ഐ സുരേഷ്, സീനിയര്‍ സി.പി.ഒ സന്തോഷ്, സി.പി.ഒ രാജേഷ്, ഡ്രൈവര്‍ ഗോപാലകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ മീനാക്ഷിപുരത്തെ വീട്ടില്‍ നിന്നും പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.