മഴക്കാലരോഗ ബോധവത്​കരണ കാമ്പയിൻ

തൃശൂർ: ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ഗ്രാഡിസോ ഇവൻറ് മാനേജ്മ​െൻറ് എന്നീ വകുപ്പുകൾ സംയുക്തമായി സംസ്ഥാനത്തെ ജില്ലകളിലായി സംഘടിപ്പിക്കുന്ന മഴക്കാല രോഗ നിയന്ത്രണ കാമ്പയിൻ ജില്ലയിലും തുടങ്ങി. ജില്ലയിലെ പ്രധാന നഗരങ്ങൾ, തിരഞ്ഞെടുത്ത അഞ്ച് സ്കൂളുകൾ എന്നിവിടങ്ങളിലായ ഒരു ദിവസത്തെ കാമ്പയിനാണ് സംഘടിപ്പിക്കുന്നത്. ആരോഗ്യബോധവത്കരണ ക്ലാസുകൾ, ആരോഗ്യ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖ വിതരണം, വീഡിയോ പ്രദർശനം തുടങ്ങിയവയാണ് പരിപാടിയുടെ ഭാഗമായി നടത്തുന്നത്. ജില്ലയിലെ പരിപാടികളുടെ ഫ്ലാഗ് ഓഫ് കോർപറേഷൻ പരിസരത്ത് മേയർ അജിത ജയരാജൻ നിർവഹിച്ചു. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ.ടി.വി. സതീശൻ മഴക്കാലരോഗ പ്രതിരോധസന്ദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.