പഴയന്നൂർ: മോപ്പഡ് യാത്രികനെ മരിച്ച നിലയിൽ കണ്ടെത്തിയതില്‍ സുഹൃത്തിനെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് അറസ്റ്റ് ചെയ്തു. കിളിനിക്കടവ് പാറയ്ക്കല്‍ കലാധരനെയാണ് (43) എസ്.ഐ മഹേഷ്കുമാര്‍ അറസ്റ്റ് ചെയ്തത്. കലാധരനും രാജനും സഞ്ചരിച്ച മോപ്പഡ് കിളിനിക്കടവില്‍ അപകടത്തില്‍പെടുകയായിരുന്നു. പിറകിലിരുന്ന കിളിനിക്കടവ് നെളുവങ്ങാട്ടിൽ രാജന്‍ (33) സംഭവസ്ഥലത്ത് മരിച്ചു. തലക്ക് മാരകമായി പരിക്കേറ്റതാണ് മരണ കാരണം. ബി.ജെ.പി പ്രതിഷേധം പഴയന്നൂർ: ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിെൻറയും ഹൈടെക് ക്ലാസ് മുറികളുടെയും ഉദ്ഘാടനം നബാർഡിെൻറ മാനദണ്ഡങ്ങൾ പാലിക്കാതെയും, സ്കൂൾ വികസന സമിതി അംഗങ്ങളെ പോലും ക്ഷണിക്കാതെയും തിടുക്കത്തിൽ ഉദ്ഘാടനം നടത്തിയെന്നാരോപിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്ടി.സി.പ്രകാശൻ, വൈസ് പ്രസിഡൻറ്് ടി.അജിത്ത് തുടങ്ങിയവർ പ്രതിഷേധിച്ച് ഉദ്ഘാടനചടങ്ങ് ബഹിഷ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.