തൃശൂർ: പ്രധാനമന്ത്രി ആവാസ് യോജന/ലൈഫ് പദ്ധതി പ്രകാരം ഭൂമിയുള്ള അംഗീകരിച്ച അപേക്ഷകരിൽ കരാറിലേർപ്പെടാത്തവർ 18നകം കരാറിലേർപ്പെടണമെന്ന് മേയർ. ഭവനരഹിതർക്ക് വേണ്ടിയുള്ള ധനസഹായ പദ്ധതിയിൽ അപേക്ഷകരിൽ അംഗീകാരം നേടിയ 560 കുടുംബങ്ങൾക്കാണ് കോർപറേഷെൻറ അന്ത്യശാസനം. നോട്ടീസ് നൽകിയിട്ടും കോർപറേഷനുമായി കരാറിലേർപ്പെടുകയും ധനസഹായം കൈപ്പറ്റുകയും ചെയ്തില്ലെന്ന് മേയർ അറിയിച്ചു. 18നകം കോർപറേഷൻ ഓഫിസുമായി ബന്ധപ്പെട്ട് കരാറിലേർപ്പെട്ടില്ലെങ്കിൽ കുടുംബങ്ങളെ പ്രഥമലിസ്റ്റിൽ നിന്നും ഒഴിവാക്കി ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുമെന്നും, മറ്റ് ഭവന നിർമാണ സ്കീമിൽ നിന്നും അയോഗ്യരാവുന്ന സാഹചര്യമുണ്ടാവുമെന്നും മേയർ അറിയിച്ചു. കോർപറേഷൻ പരിധിയിൽ 994 കുടുംബങ്ങൾക്കാണ് ഭവന ധനസഹായത്തിന് അംഗീകാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.