സാമൂഹികസേവനം ജീവിത നിഷ്ഠയാക്കണം- സബ് കലക്ടർ ഡോ.രേണുരാജ്

തൃശൂർ: സാമൂഹിക സേവനവും ശുചിത്വ പരിപാലനവും ജീവിതനിഷ്ഠയാക്കി നടപ്പാക്കാൻ പുതുതലമുറ മുന്നിട്ടിറങ്ങണമെന്ന് സബ് കലക്ടർ ഡോ. രേണുരാജ്. നെഹ്റു യുവകേന്ദ്രയും നാഷനൽ സർവിസ് സ്കീമും സംയുക്തമായി സംഘടിപ്പിച്ച സ്വഛ്ഭാരത് സമ്മർ ഇേൻറൺഷിപ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സബ്കലക്ടർ. എൻ.എസ്.എസ് ജില്ല കോഓഡിനേറ്റർ പ്രഫ.കെ.എൻ. രമേശ് അധ്യക്ഷത വഹിച്ചു. നെഹ്റു യുവ കേന്ദ്ര കോഓഡിനേറ്റർ ജെയിൻ ജോർജ്, ഒ. നന്ദകുമാർ, കെ.എസ്. അമ്പാടി, അൻസാർ എളവള്ളി, എം.സി. ആദർശ്, കെ.എസ്. ആതിര എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.