വാഹനം പിടികൂടി

ചെറുതുരുത്തി: വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലെ മുന്നാം വാർഡിലുള്ള പുതുശ്ശേരി വടക്കുമുറി പ്രദേശത്തെ മുണ്ടനാട്ട് പാടശേഖരം കുഴിച്ച് കളിമണ്ണ് കടത്തുകയായിരുന്ന വാഹനം ചെറുതുരുത്തി പൊലീസ് പിടികൂടി. ഇവിടെ നിന്ന് കളിമണ്ണ് കടത്തുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിസ്ഥിതി പ്രവർത്തകരും കൂട്ട്കൃഷിസംഘവും പരാതികൾ നൽകിയതിനെ തുടർന്നാണ് നടപടി. പിടികൂടിയ വാഹനം ജിയോളിജി വിഭാഗത്തിന് കൈമാറിയതായി പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.