തൃശൂർ: തൃശൂർ-മാന്ദാമംഗലം-ഒല്ലൂർ-പുത്തൂർ റൂട്ടിലെ സ്വകാര്യ ബസുകളുടെ ബുധനാഴ്ചയിലെ സർവിസ് കാരുണ്യയാത്രയാണ്. വൃക്കരോഗിയായ മാന്ദാമംഗലം സ്വദേശി കുന്നത്തുള്ളി വീട്ടിൽ ഉണ്ണികൃഷ്ണെൻറ ചികിത്സക്ക് പണം കണ്ടെത്തുന്നതിെൻറ ഭാഗമായി തങ്ങളുെട സേവനമായാണ് കാരുണ്യയാത്ര ബസുടമകളും തൊഴിലാളികളും സംഘടിപ്പിച്ചത്. ബുധനാഴ്ചയിലെ മുഴുവൻ വരുമാനവും, തൊഴിലാളികളുടെ വേതനവും ചേർത്ത് കിട്ടുന്ന തുക ഉണ്ണികൃഷ്ണന് നൽകുമെന്ന് ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സെക്രട്ടറി മുജീബ് റഹ്മാൻ അറിയിച്ചു. കാരുണ്യയാത്രയുടെ ഉദ്ഘാടനം ശക്തൻ സ്റ്റാൻഡിൽ രാവിലെ 10ന് തൃശൂർ ആർ.ടി.ഒ കെ.എം. ഉമ്മർ ഫ്ലാഗ് ഓഫ് ചെയ്യും. ആറ് വർഷമായി ഇരുവൃക്കകളും പ്രവർത്തനരഹിതമായി ആഴ്ചയിൽ മൂന്ന് ഡയാലിസിസ് നടത്തി ജീവൻ നിലനിറുത്തുകയാണ് ഉണ്ണികൃഷ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.