റേഷൻ കാർഡ്​: കേന്ദ്രീകൃത അപേക്ഷ സ്വീകരിക്കലിൽ വലഞ്ഞ്​ ജനവും ജീവനക്കാരും

തൃശൂർ: പൂരിപ്പിച്ച റേഷൻകാർഡ് അപേക്ഷകൾ സ്വീകരിക്കാൻ അപരിഷ്കൃത നടപടികളുമായി പൊതുവിതരണ വകുപ്പ്. വിവര സാേങ്കതിക വിദ്യയുടെ കാലത്തും കടലാസ് സംവിധാനത്തിൽനിന്നും മാറാത്തതിനു പുറമെ കേന്ദ്രീകൃത അപേക്ഷ സ്വീകരിക്കൽ കൂടിയായതോടെ ജനം വലയുകയാണ്. വികേന്ദ്രീകരണത്തെ കുറിച്ച് കൊട്ടിഘോഷിക്കുന്നർ താലൂക്ക് സപ്ലൈ ഒാഫിസുകളിൽ കേന്ദ്രീകരിച്ച് അപേക്ഷ സ്വീകരിക്കുന്നതോടെ ജീവനക്കാരും കുടുങ്ങിയിരിക്കുകയാണ്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ അടക്കം തദ്ദേശസ്ഥാപന പരിധിയിൽ പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്നതിന് ക്യാമ്പ് നടത്തുകയായിരുന്നു പതിവ്. പകരം താലൂക്ക് സെപ്ലെ ഒാഫിസുകളിൽ അവ സ്വീകരിക്കുന്ന പുതിയ രീതിമൂലം അങ്ങോട്ട് അടുക്കാനാവുന്നില്ല. വിവിധ തദ്ദേശ സ്ഥാപനങ്ങൾ ഉൗഴം നൽകി ക്യാമ്പ് നടത്തുകയും പഞ്ചായത്ത്, റവന്യു അടക്കം വകുപ്പുകളുെട ഏകോപനം കൂടി ഉണ്ടായാൽ ആവശ്യമായ രേഖകൾ നൽകുന്നതിനും പരിശോധിക്കുന്നതിനും അവസരവും ഒരുങ്ങും. ഇതോടെ നടപടികൾ എളുപ്പമാവും. വിവിധ ആവശ്യങ്ങൾക്കായി 12 വ്യത്യസ്ത അപേക്ഷ ഫോമുകളാണ് വിതരണം ചെയ്യുന്നത്. നേരത്തെ വെള്ളക്കടലാസിൽ ആവശ്യം എഴുതി അപേക്ഷിക്കാവുന്ന കാര്യമാണ് ഇക്കുറി സങ്കീർണമാക്കിയത്. നാലുവർഷത്തിന് ശേഷമാണ് പുതിയ റേഷൻ കാർഡിനടക്കം അപേക്ഷ ക്ഷണിച്ചത്. അതുകൊണ്ടുതന്നെ ഒരു കുടുംബത്തിൽ തന്നെ തിരുത്തലും വെട്ടിമാറ്റലും അടക്കം ഏെറ ആവശ്യങ്ങൾ ഉണ്ട്. ഇവക്കെല്ലാം അപേക്ഷകൾ മാത്രമല്ല രേഖകളും നൽകേണ്ട ഗതികേടിലാണ് ജനം. സൗജന്യ അേപക്ഷ ഫോം അടക്കം പണം കൊടുത്തുവാങ്ങേണ്ടിവരുന്നതായും പരാതിയുണ്ട്. സങ്കീർണത മൂലം ഇവ പൂരിപ്പിച്ചുനൽകുന്നതിന് 50 രൂപ മുതൽ 100 വരെ നൽകുകയും വേണം. ഒരു കാർഡിലും പേരില്ലാത്തവർക്ക് കാർഡ് ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങളും കുഴക്കുന്നതാണ്. ആളെ അറിയാം എന്ന് തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷർ നൽകുന്ന രേഖയാണ് ആവശ്യപ്പെട്ടിരുന്നത്. പുതിയ അപേക്ഷക്ക് എം.എൽ.എയുടെ കത്താണ് നൽകേണ്ടത്. ഏറെ തിരക്കുള്ള എം.എൽ.എമാരെ കാണാൻ അപേക്ഷകർ പാടുപെടുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.