നിർമാണ തൊഴിലാളികളുെട ആദായനികുതി ഓഫിസ് ധർണ

തൃശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സി.ഐ.ടി.യു ജില്ല കമ്മിറ്റി ആഭിമുഖ്യത്തില്‍ ആദായനികുതി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. തെക്കേ ഗോപുരനടയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ശക്തന്‍നഗറിലെ ആദായ നികുതി ഓഫിസിന് മുന്നില്‍ സമാപിച്ചു. സി.പി.എം ജില്ല സെക്രട്ടറിയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമായ എം.എം.വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി.ജോസഫ് അധ്യക്ഷത വഹിച്ചു. കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ല സെക്രട്ടറി കോനിക്കര പ്രഭാകരന്‍, എം.ആര്‍.രാജന്‍, ഷീല അലക്‌സ്, ഉല്ലാസ് കളക്കാട്, ലത ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. നിര്‍മാണതൊഴിലാളികളുടെ കൂലി ഉറപ്പുവരുത്തുക, നോട്ടുനിരോധനവും ജി.എസ്.ടിയും മൂലം തകര്‍ന്ന നിര്‍മാണ മേഖലകള്‍ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുക, എല്ലാ നിര്‍മാണ തൊഴിലാളികളെയും ഇ.എസ്.ഐ സ്‌കീമില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.