നഗരത്തിലെ പാർക്കിങ്​​: രണ്ട് ദിവസത്തിനിടെ അഞ്ഞൂറോളം വാഹനങ്ങൾക്കെതിരെ നടപടി

തൃശൂർ: നഗരത്തിരക്ക് കുറക്കുന്നതി​െൻറ ഭാഗമായി അനധികൃത പാർക്കിങ്ങിനെതിരെ നോട്ടീസ് ഇറക്കി രണ്ട് ദിവസത്തിനുള്ളിൽ പൊലീസ് നടപടിയെടുത്തത് അഞ്ഞൂറോളം വാഹനങ്ങള്‍ക്കെതിരെ. നഗരത്തിലും പരിസരങ്ങളിലും അനധികൃത പാര്‍ക്കിങ് രൂക്ഷമായതോടെയാണ് ട്രാഫിക് പൊലീസ് വാഹന ഉടമകള്‍ക്കെതിരെ നടപടിയാരംഭിച്ചത്. ഇതിനിടെ വാഹന പാർക്കിങ്ങിനെതിരെയുള്ള പൊലീസി​െൻറ നടപടി വ്യാപാരികളുടെ എതിർപ്പിനിടയാക്കിയിട്ടുണ്ട്. എം.ഒ റോഡ്, കെ.എസ്.ആര്‍.ടി.സി റോഡ്, എം.ജി റോഡ്, പാലസ് റോഡ്, മാരാര്‍ റോഡ് എന്നിവിടങ്ങളിലാണ് അനധികൃത പാര്‍ക്കിങ് വ്യാപകം. അനധികൃത പാര്‍ക്കിങ് മൂലം നഗരത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് പതിവായതോടെയാണ് പൊലീസ് നപടിയാരംഭിച്ചത്. നഗത്തിലെ അനധികൃത പാര്‍ക്കിങ് നടത്തുന്നതിനെതിരെ രാവിലെയും വൈകീട്ടും നഗരത്തിലെ റോഡുകളില്‍ മൈക്ക് അനൗൺസ്മ​െൻറും പൊലീസ് ആരംഭിച്ചു. നഗരത്തിൽ വേണ്ടത്ര പാർക്കിങ് സംവിധാനം ഇല്ലാതിരിക്കെ റോഡിനോട് ചേർന്ന വ്യാപാര സ്ഥാപനങ്ങളാണ് പൊലീസ് നടപടിയിൽ വെട്ടിലായത്. വലിയ സ്ഥാപനങ്ങളിൽ തന്നെ അപൂർവം സ്ഥാപനങ്ങൾക്ക് മാത്രമാണ് സ്വന്തമായി പാർക്കിങ്ങുള്ളത്. പെട്ടെന്ന് ഒരാവശ്യത്തിന് വാഹനം നിർത്തി വാങ്ങാൻ പൊലീസി​െൻറ പുതിയ പരിഷ്കാരത്തിലൂടെ കഴിയില്ല. ഇത് വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് വ്യാപാരികളുടെ നിലപാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.