തൃശൂർ: നഗരത്തിൽ മാലിന്യം കുമിയുേമ്പാഴും നഗരസഭ കണ്ടിജൻറൻസി തൊഴിലാളികളിൽ പലരും ശുചീകരണ പ്രവർത്തനത്തിന് എത്തുന്നില്ലെന്ന് ആരോപണം. ഉന്നത ഉദ്യോഗസ്ഥരുടെ മൂക്കിന് താഴെ നടക്കുന്ന പ്രവണത ബന്ധപ്പെട്ടവരുടെ അറിവോടെയാെണന്നും ആരോപണമുണ്ട്. തൊഴിലാളികളിൽ പലരും ശുചീകരണ ജോലികളിൽ ഏർപ്പെടാതെ ഒാഫിസ് ജോലികൾ ചെയ്യുകയാണത്രേ. ഇത്തരക്കാരെ നിക്ഷിപ്ത താൽപര്യം മൂലം ഒാഫിസ് ജോലിക്കും ഡ്രൈവിങ് ജോലിക്കും നിയോഗിക്കുന്നുവെന്നും ആക്ഷേപമുണ്ട്. നേരത്തെ മദ്യം വാങ്ങിക്കൊടുത്തും മറ്റും ഉദ്യോഗസ്ഥരെ തൃപ്തിപ്പെടുത്തി ഒരു ജീവനക്കാരൻ ഒാഫിസ് ജോലി തരപ്പെടുത്തി മുങ്ങുകയായിരുന്നെന്നായിരുന്നു ആരോപണം. ഇൗ തൊഴിലാളിയെക്കുറിച്ച് ഇതേ ആരോപണം വീണ്ടും ഉയർന്നിരിക്കുകയാണ്. ഇതുമൂലം ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര ആളെ കിട്ടുന്നില്ലെന്ന് പറയുന്നു. എന്നാൽ, ശാരീരിക വൈകല്യമുള്ളവരെ ഒാഫിസ് ഡ്യൂട്ടിക്ക് നിയോഗിക്കാറുണ്ടെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു. അത്യാവശ്യ ഘട്ടങ്ങളിൽ ചിലരെ ഡ്രൈവിങ് ഡ്യൂട്ടിക്കും നിയോഗിക്കാറുണ്ട്. അതേസമയം, ആരോഗ്യ വിഭാഗത്തിെൻറ കാര്യമായ പ്രവർത്തനങ്ങൾ വരുേമ്പാൾ ഇവരെ തിരിച്ച് വിളിച്ച് ജോലിക്ക് തന്നെ നിയോഗിക്കാറുമുണ്ട്. മറിച്ചുള്ള ആരോപണങ്ങൾ അറിയില്ല. എങ്കിലും ഇതേക്കുറിച്ച് അന്വേഷിക്കും -സെക്രട്ടറി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.