പാലരുവി എക്സ്പ്രസ്​ ഇന്നു മുതൽ തിരുനെൽവേലി വരെ

തൃശൂർ: പുനലൂർ -പാലക്കാട് പാലരുവി എക്സ്പ്രസ് തിരുനെൽവേലിവരെ ദീർഘിപ്പിച്ചു. വൈകീട്ട് 5.33ന് തൃശൂർ വിടുന്ന പാലക്കാട് - തിരുനെൽവേലി പാലരുവി എക്സ്പ്രസ്(16792) പിറ്റേ ദിവസം രാവിലെ 6.30ന് തിരുനെൽവേലിയിൽ എത്തും. അവിടെനിന്നും രാത്രി 10.30ന് തിരിച്ചുപുറപ്പെടുന്ന തിരുനെൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസ്(16791) രാവിലെ 11.07ന് തൃശൂരിൽ എത്തും. വണ്ടിയിൽ നാല് സ്ലീപ്പർകോച്ചുകൾ ഏർപ്പെടുത്തുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. പാലരുവി എക്സ്പ്രസിൽ ത്രീടയർ എ.സി കോച്ചുകൂടി അനുവദിക്കണമെന്ന് തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ അധികൃതരോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അനുകൂല നടപടി സ്വീകരിച്ചിട്ടില്ല. അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി അടക്കം സറ്റേഷനുകളിലാണ് സ്റ്റോപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ എറണാകുളം ജില്ലയിൽ കൂടുതൽ സ്റ്റോപ്പുകളുണ്ട്. എറണാകുളത്തിനപ്പുറം കോട്ടയം അടക്കം ജില്ലകളിൽ പാസഞ്ചർ ട്രെയിനിന് സമാനമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.