തൃശൂർ: വ്യാജ ഫോൺകോളുകൾക്കെതിരെ ജാഗ്രത മുന്നറിയിപ്പുമായി പൊലീസ്. +5 നമ്പറിൽ തുടങ്ങുന്ന ഫോണിൽ നിന്നാണ് കഴിഞ്ഞ ദിവസം വ്യാപകമായി വിളി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. കോൾ എടുത്തവർക്കെല്ലാം ഫോണിലെ ബാലൻസ് നഷ്്ടപ്പെട്ടു. മാത്രമല്ല, ഇംഗ്ലീഷിൽ തെറിയും കേട്ടെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു. ഇത് ബൊളീവിയൻ രാജ്യത്തെ നമ്പറാണെന്നും അന്വേഷണം തുടങ്ങിയെന്നും ഇത്തരം നമ്പറിൽനിന്ന് വരുന്ന ഫോൺകോളുകൾ എടുക്കരുതെന്നും തിരിച്ചു വിളിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. +591, +365, +371, +381, +563, +370, +255 എന്നീ നമ്പറുകളില്‍ തുടങ്ങുന്നവയില്‍ നിന്നുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യരുതെന്നും തിരികെ വിളിക്കരുതെന്നുമെന്നാണ് ജില്ല പൊലീസിെൻറ മുന്നറിയിപ്പ്. സ്ഥാനത്തെ പൊലീസ് സേനാംഗങ്ങളുടെ ഫോണുകളിലേക്ക് ഉള്‍പ്പെടെ കോളുകള്‍ എത്തിയതോടെയാണ് പൊലീസ് ജാഗ്രത നിർദേശവുമായി രംഗത്തെത്തിയത്. മിസ്ഡ് കോളുകളോട് പ്രതികരിക്കാത്തവരുടെ ഫോണിലേക്ക് പലതവണ വിളികളെത്തി. ഇങ്ങോട്ട് വന്ന ഫോൺ എടുത്തവർക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പണം പോയവരില്‍ ഉന്നത ഉദ്യോഗസ്ഥര്‍മാര്‍ മുതല്‍ സിവിൽ പൊലീസ് ഒാഫിസർമാർ വരെയുണ്ട്. ഇതോടെ കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും പൊലീസിെൻറ വാട്‌സ്ആപ് ഗ്രൂപ്പുകളിലും ജാഗ്രത നിര്‍ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.