പട്ടിക്കാട്: ഒന്നാം തുരങ്കപാതയുടെ നിർമാണം എകദേശം പൂർത്തിയാക്കിയെങ്കിലും ഗതാഗതത്തിന് തുറന്നുകൊടുക്കാൻ ഇനിയും ഏറെ കാത്തിരിക്കണം. എറെ സുരക്ഷപ്രാധാന്യമുള്ള ബി കാറ്റഗറിയില്‍ പെടുന്ന തുരങ്കപാതക്ക് സംസ്ഥാന അഗ്നി സുരക്ഷ വിഭാഗത്തിെൻറ അനുമതി ലഭിക്കേണ്ടതുണ്ട്. ഇത് ലഭിക്കാന്‍ വേണ്ട സുരക്ഷ സംവിധാനങ്ങല്‍ ഒരുക്കുകയെന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്. ഇതിനായി തുരങ്കത്തില്‍ പുക നിയന്ത്രണയൂനിറ്റ് (സ്‌മോക്ക് കട്രോള്‍ യൂനിറ്റ്) സ്ഥാപിക്കണം. തുരങ്കത്തിെൻറ ഇരുഭാഗത്തും അടിയന്തര ഘട്ടങ്ങളില്‍ വെള്ളം ലഭിക്കാന്‍ വേണ്ട സംവിധാനമൊരുക്കലാണ് മറ്റൊന്ന്. തുരങ്കത്തില്‍ സ്ഥാപിച്ച അഗ്നി ശമനയന്ത്രങ്ങള്‍ മുഴുവന്‍ ഒരേസമയം തുടര്‍ച്ചയായി എട്ട് മണിക്കൂര്‍ പ്രവത്തിക്കാന്‍ വേണ്ട വെള്ളം ലഭിക്കാനുള്ള സംവിധാനമാണിത്. തുരങ്കത്തിെൻറ ഇരുഭാഗത്തും കുഴല്‍ കിണറുകള്‍ സ്ഥാപിക്കുകയോ, ജല സംഭരണി നിർമിച്ചുകൊണ്ടോ വേണം ഈ സംവിധാനം ഒരുക്കാന്‍. തുരങ്കത്തിനകത്ത് സ്ഥാപിച്ച സി.സി.ടി.വി കാമറകള്‍ ഏകോപിപ്പിക്കാനായി കൺട്രോള്‍ യൂനിറ്റ്, റോഡ് ഡിവൈഡൽ വരകൾ, അഴുക്കുചാല്‍ സ്ലാബിട്ട് മൂടൽ, ഇതിന് മുകളിലൂടെ കാല്‍നടക്ക് വേണ്ട സൗകര്യമൊരുക്കൽ എന്നിവ ഒരുക്കാനുണ്ട്. യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടി 300, 600 മീറ്റര്‍ അകലങ്ങളില്‍ രണ്ട് പാസേജുകളാണ് രണ്ടാമത്തെ തുരങ്ക പാതയിലേക്ക് നിർമിച്ചിരിക്കുന്നത്. ഇതിെൻറ മിനുക്കുപണികളും പൂര്‍ത്തിയാകേണ്ടതുണ്ട്. പ്രഗതി കമ്പനിയുടെ നിർമാണം എകദേശം തീർത്തെങ്കിലും അവശേഷിക്കുന്ന ഇത്തരം പ്രവൃത്തികൂടി പൂര്‍ത്തിയായശേഷം കെ.എം.സി കമ്പനിക്ക് കൈമാറി, സംസ്ഥാന അഗ്നിസുരക്ഷ വിഭാഗത്തിെൻറ പരിശോധന പൂര്‍ത്തിയാക്കി അനുമതി ലഭിച്ച ശേഷം മാത്രമേ ദേശീയപാത അതോറിറ്റിക്ക് കൈമാറാന്‍ കഴിയുകയുള്ളൂ. ഓണത്തിന് മുമ്പ് പാത തുറക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് ദേശീയപാത അധികൃതര്‍. കെ.എം.സിയിലെ സമരം നിർമാണം വൈകിപ്പിക്കും പട്ടിക്കാട്: ഒരാഴ്ചയിലധികമായി കെ.എം.സി തൊഴിലാളികള്‍ നിർമാണം നിർത്തി നടത്തുന്ന സമരം തുരങ്ക നിർമാണത്തിെൻറ താളം തെറ്റിച്ചിരിക്കുകയാണ്. മഴക്ക് പുറമേ സമരം കൂടിയായതോട നിർമാണം പൂർണമായി സ്തംഭിച്ച അവസ്ഥയിലാണ്. വടക്കാഞ്ചേരിയിലെ ഓഫിസും ഓഫിസിലേക്കുള്ള വഴിയും തൊഴിലാളികള്‍ അടച്ച് പൂട്ടി. ശമ്പള കുടിശ്ശിക തീര്‍ക്കുന്നതിലുള്ള കാലതാമസമാണ് സമരത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.