പുതിയ ദൃശ്യസംസ്​കാരത്തി​െൻറ പ്രതിരോധം തീ​ർക്കണം -പ്രിയനന്ദനൻ

തൃശൂർ: മൂല്യബോധമുള്ള പുതിയ ദൃശ്യസംസ്കാരം വളർത്തിയെടുക്കാനുളള പ്രതിരോധമാകണം സിനിമ കൂട്ടായ്മകളെന്ന് സംവിധായകൻ പ്രിയനന്ദനൻ. തൃശൂർ പ്രസ്ക്ലബ് പ്രതിമാസ സിനിമ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൂപ്പർസ്റ്റാറുകൾക്ക് വഴങ്ങിക്കൊടുത്തിട്ടല്ല മുഴുവൻ സംവിധാകയകരും നിലനിൽക്കുന്നത്. അത്തരം സംവിധായകർക്ക് വലിയ ഉൗർജമാണ് സിനിമ പ്രദർശനങ്ങളുടെ ചെറിയ കൂട്ടായ്മകൾ. അവിടെ നല്ല സിനിമകളെ തേടിയെത്തുന്ന ചെറിയ കൂട്ടങ്ങളുണ്ടാകും. പുതിയ ദൃശ്യസംസ്കാരത്തി​െൻറ പ്രതിരോധങ്ങൾ രൂപപ്പെടുന്നത് ആ നല്ല സിനിമകളെ തേടിയെത്തുന്നവരിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ലോക സിനിമകളുടെ പ്രദർശനങ്ങളിലൂടെ കാഴ്ചയുടെയും സംസ്കാരത്തി​െൻറയും വൈവിധ്യങ്ങളെ തിരിച്ചറിയാനുള്ള ജാലകങ്ങളാണ് തുറന്നിടുന്നതെന്ന് തൃശൂർ ചലച്ചിത്രകേന്ദ്രം ഡയറക്ടർ ചെറിയാൻ ജോസഫ് തുടർന്ന് അഭിപ്രായപ്പെട്ടു. പ്രസ്ക്ലബ് പ്രസിഡൻറ് കെ. പ്രഭാത് അധ്യക്ഷത വഹിച്ചു. പി.പി. പ്രശാന്ത്, ഷാജി പൊന്നമ്പിള്ളി, മധുമേനോൻ തുടങ്ങിയവർ സംസാരിച്ചു. ശേഷം ദീപു സംവിധാനം ചെയ്ത 'അവർ ഗൗരി'ഡോക്യുമ​െൻററി പ്രദർശിപ്പിച്ചു. തൃശൂർ പ്രസ്ക്ലബ് തൃശൂർ ചലച്ചിത്രകേന്ദ്രവുമായി സഹകരിച്ചാണ് പ്രദർശനം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.