നോട്ട് നിരോധനത്തിന് ശേഷം ഒരു വിളയുടേയും വില ഉയർന്നില്ല -വിജു കൃഷ്ണൻ

കാഞ്ഞാണി(തൃശൂർ): നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് ഒരു വിളയുടേയും വില ഉയർന്നില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും കർഷക ലോങ് മാർച്ചി​െൻറ മുഖ്യ സംഘാടകനുമായ വിജു കൃഷ്ണൻ. കേരളത്തിൽ മാത്രമാണ് കർഷകർക്ക് നെല്ലിന് േകന്ദ്ര താങ്ങുവിലയേക്കാളേറെ കിട്ടുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നെല്ലിന് താങ്ങുവില പോലും കിട്ടുന്നില്ല. നോട്ട് നിരോധനത്തോടെ വിലയില്ലാതായ കാർഷിക ഇനങ്ങൾ നശിപ്പിച്ച് കളയേണ്ട അവസ്ഥയാണ്. വി.കെ. സഹജൻ അനുസ്മരണ വേദി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ സമകാലീന ഇന്ത്യൻ കാർഷിക രംഗവും കർഷക പ്രതിരോധവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിക്ക സംസ്ഥാനങ്ങളും കർഷക ആത്മഹത്യകൾ കുറച്ച് കാണിച്ചിട്ടും മൂന്ന് വർഷത്തിൽ 36,000 കർഷകർ ആത്മഹത്യ ചെയ്തതായാണ് സർക്കാർ രേഖ. ഇതിൽ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ്. അവിടെ 12,000 കർഷകരാണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിൽ പോഷകാഹാരക്കുറവ് മൂലം മരിക്കുന്ന കുട്ടികളുെട എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിൽ ഇത്തരമൊരു കാര്യം ചിന്തിക്കാൻ പോലും കഴിയില്ലെന്നും വിജു പറഞ്ഞു. സി.പി.എം േകന്ദ്രകമ്മിറ്റിയംഗം കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.എൻ. സുർജിത്ത് അധ്യക്ഷനായി. മുരളി പെരുെനല്ലി എം.എൽ.എ, വി.വി. സജീന്ദ്രൻ, ടി.വി. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.