ജനകീയ പ്രതിഷേധ കൂട്ടായ്മ ജൂലൈ 10ന്

തൃശൂർ: എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ ഇടുക്കി ജില്ല കമ്മിറ്റിയംഗമായ അഭിമന്യുവിനെ എസ്.ഡി.പി.ഐക്കാർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി.പി.എം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 10ന് വൈകുന്നേരം നാലിന് ജില്ലയിലെ 16 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. തൃശൂർ ഏരിയ കമ്മിറ്റി നഗരസഭ പരിസരത്ത് നടത്തുന്ന കൂട്ടായ്മ സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്യും. വിവിധയിടങ്ങളിൽ എൻ.ആർ. ബാലൻ, ജില്ല സെക്രട്ടറി എം.എം. വർഗീസ്, യു.പി. ജോസഫ്, മുരളി പെരുനെല്ലി, കെ.കെ. രാമചന്ദ്രൻ, കെ.വി. അബ്ദുൽ ഖാദർ, സേവ്യർ ചിറ്റിലപ്പിളളി, എ.എസ്. കുട്ടി, പി.കെ. ഡേവീസ്, പി.കെ. ഷാജൻ, ബാബു എം. പാലിശ്ശേരി, ടി.കെ. വാസു, ആർ. ബിന്ദു, പി.ബി. അനൂപ്, കെ.ആർ. വിജയ എന്നിവർ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.