വടക്കേക്കാട്: പാലയൂർ മാർതോമ അതിരൂപത തീർഥ കേന്ദ്രത്തിൽ അരങ്ങേറ്റ മഹോത്സവം സംഘടിപ്പിച്ചു. തൃശൂർ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള കലാപ്രതിഭകളാണ് അരങ്ങേറ്റം നടത്തിയത്. നടി ഡിമ്പിൾ റോസ് ഉദ്ഘാടനം ചെയ്തു. വിയാനി ഭവൻ ഡയറക്ടർ ഫാ. ഡോ. ദേവസി പന്തല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു. ചിത്രകാരൻ ഗായത്രി ഗുരുവായൂർ മുഖ്യാതിഥിയായി. ബോബ് എലുവത്തിങ്കൽ, റെക്ടർ ഫാ. ജോസ് പുന്നോലിപറമ്പിൽ, ഫാ. ജസ്റ്റിൻ തേക്കാനത്ത്, പി.വി. പീറ്റർ, സി.കെ. ജോസ്, ഇ.എഫ്. ആൻറണി, സി.എം. ജസ്റ്റിൻ ബാബു, സി.ജി. ജെയ്സൺ, ആൻസി വിജയൻ, ജോയ് സി. ആൻറണി എന്നിവർ സംസാരിച്ചു. പാലയൂർ ഇടവകാംഗം സാബു മഞ്ഞളി എഴുതിയ 'ദൈവസ്പർശങ്ങൾ'എന്ന പുസ്തകം ജോസ് ചിറ്റിലപ്പിള്ളിക്ക് കൈമാറി ഫാ. ജോസ് പുന്നോലിപറമ്പിൽ പ്രകാശനം ചെയ്തു. ലിജോ തോമസ്, ഷാജു ആേൻറാ, പിയൂസ് ചിറ്റിലപ്പിള്ളി, സിജി ഡേവീസ്, റെജി ജെയിംസ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.