ചെറുതുരുത്തി: നിറമഴയില്‍ ചെറുതുരുത്തിയില്‍ മഴോത്സവം ആഘോഷിച്ചു. 'സംസ്‌കൃതി'യുടെ നേതൃത്വത്തില്‍ മഴയെ ആസ്പദമാക്കി ചെറുതുരുത്തി ഭാരതപ്പുഴക്ക് സമീപം മനുഷ്യമടത്തില്‍ നടത്തിയ മഴോത്സവം കലാമണ്ഡലം രജിസ്്ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത്് പ്രസിഡൻറ്് പി. പത്മജ അധ്യക്ഷത വഹിച്ചു. പുള്ളുവന്‍ പാട്ട്്, നാടന്‍പാട്ട,്്്് മഴ ഫ്യൂഷന്‍ സംഗീതം, മഴ ഫോട്ടോ പ്രദര്‍ശനം, മഴയറിവ്, മഴക്കവിത തുടങ്ങിയവ പരിപാടിയില്‍ അവതരിപ്പിച്ചു. ഭാരതപ്പുഴ സന്ദര്‍ശനത്തോടെയാണ് മഴോത്സവം സമാപിച്ചത്്. വിവിധ ജില്ലയില്‍ നിന്നായി നൂറോളം പേര്‍ പങ്കെടുത്തു. എഴുത്തുകാരന്‍ റഷീദ് പാറക്കല്‍ മുഖ്യാതിഥിയായി. സംസ്‌കൃതി പ്രസിഡൻറ്് കെ.വി.ഗോവിന്ദന്‍കുട്ടി, എന്‍. ചെല്ലപ്പന്‍, ബി.എം. ഷമീര്‍, സുബിന്‍ ചെറുതുരുത്തി തുടങ്ങിയവര്‍ സംസാരിച്ചു. ശ്രീജ ആറങ്ങോട്ടുകര, ഡോ. കൃഷ്്ണപ്രസാദ്, പരമേശ്വന്‍ ആറങ്ങോട്ടുകര, സോബിന്‍ മഴവീട്, സുധീര്‍ മുള്ളൂര്‍ക്കര, അഞ്ജിത പൊതുവാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.