ചാവക്കാട്: മത്തിക്കായൽ ശുചീകരണ പ്രവർത്തനം 14 ന് വൈകുന്നേരം അഞ്ചിന് മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. നഗരസഭ പരിധിയിൽപെട്ട മത്തിക്കായൽ ശുചീകരണവുമായി ബന്ധപ്പെട്ട് മടേകടവിൽ ചേർന്ന സംഘാട സമിതി യോഗം നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. 15 ന് രാവിലെ എട്ട് മുതൽ വിവിധ സംഘടനകൾ ശുചീകരണത്തിൽ പെങ്കടുക്കും. ശുചീകരിച്ച മേഖലകളിൽ മാലിന്യമില്ലാതെ സംരക്ഷിക്കണമെന്നും പരിസരവാസികളുടെ സംരക്ഷണയിൽ നിലനിർത്തണമെന്നും കനാൽ പൂർണമായും നിരീക്ഷണ കാമറക്ക് കീഴിൽ കൊണ്ടുവരണമെന്നും ആവശ്യമുയർന്നു. എം. ആർ. രാധാകൃഷണൻ, പി.വി. സുരേഷ്കുമാർ, വി.ടി. മുഹമ്മദാലി, ജിജി തോംസൻ, സേതുമാധവൻ, കാദർ, ഹേന മോഹനൻ, പ്രസന്ന രണദിവെ, എം.ജി. കിരൺ, കെ.കെ. രാജൻ, പി.വി. ബിജു, മിഥുൻ മടേകടവ്, സന്തോഷ് ബേബി റോഡ്, കെ.കെ. മനോജ് എന്നിവർ സംസാരിച്ചു. നഗരസഭാ വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ.എച്ച്. സലാം സ്വാഗതവും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.എ. മഹേന്ദ്രൻ നന്ദിയും പറഞ്ഞു. കുടുംബശ്രീ, മഹിള, ക്ലബുകൾ, രാഷ്ട്രീയ, സാംസ്കാരിക, യുവജന, വ്യാപാരി വ്യവസായിക പ്രതിനിധികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.