കടയിലേക്ക് കാർ ഇടിച്ചുകയറ്റിയ പ്രതികൾ അറസ്്റ്റിൽ

കൊടുങ്ങല്ലൂർ: കടയിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ പ്രതികളായ രണ്ട് പേരെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പേവണത്ത് ശ്രീകുട്ടൻ എന്ന വിപിൻദാസ്, കുഞ്ഞുമാക്കൻ പുരക്കൽ അഖിൽ എന്നിവരാണ് അറസ്റ്റിലായത്. ജൂൺ 11ന് കാരയിൽ കച്ചവടം നടത്തുന്ന പുതുപറമ്പിൽ താഹിറി​െൻറ കടയിലേക്കാണ് കാർ ഇടിച്ച് കയറ്റിയത്. സംഭവത്തെ തുടർന്ന് കേടുപാടുകൾ തീർത്ത് കൊടുക്കണമെന്ന് ആവശ്യപ്പെട്ട കടക്കാരനെ പ്രതികൾ കടയിലേക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ വിനോദ് കുമാർ, സി.പി.ഒ പ്രസാദ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.