തൃശൂർ: തൃശൂർ പ്രസ്ക്ലബിെൻറ പ്രതിമാസ സിനിമ പ്രദർശനം എട്ടിന് ഞായറാഴ്ച രാവിലെ 11ന് സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിെൻറ ജീവിതം പറയുന്ന 'ഒൗവർ ഗൗരി' ഡോക്യുമെൻററിയോടെയാണ് പ്രദർശനം തുടങ്ങുക. തൃശൂർ ചലച്ചിത്രകേന്ദ്രം ഡയറക്ടർ ചെറിയാൻ ജോസഫ് സംസാരിക്കും. ഭയരഹിത മാധ്യമ പ്രവർത്തനം നടത്തിവന്ന ഗൗരിലേങ്കഷിെൻറ രാഷ്ട്രീയ ജീവിതത്തിെൻറ വിവിധ ഘട്ടങ്ങളെ കൂട്ടിയോജിപ്പിച്ച് നടത്തുന്ന യാത്രയാണ് 67 മിനിറ്റുള്ള ഡോക്യുമെൻററിയിലൂടെ സംവിധായകൻ ദീപു ചിത്രീകരിച്ചിട്ടുള്ളത്. തൃശൂർ ചലച്ചിത്ര കേന്ദ്രവുമായി സഹകരിച്ചാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.