മൊബൈൽ ടവർ നിർമാണം നാട്ടുകാർ തടഞ്ഞു

എരുമപ്പെട്ടി: ഏഴാം വാർഡിലെ ചിറ്റണ്ട പടിഞ്ഞാറ്റുമുറി മഠത്തിൽപടി കോളനിയിലെ മൊബൈൽ ടവർ നിർമാണം വാർഡംഗവും നാട്ടുകാരും തടഞ്ഞു. കോളനിയിലെ പട്ടമാരു വളപ്പിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് ടവർ സ്ഥാപിക്കുന്നത്. പട്ടികജാതി വിഭാഗക്കാരടക്കം നൂറ് കണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ടവർ നിർമാണം പാടില്ലെന്നാവശ്യപ്പെട്ടാണ് വാർഡംഗം ഷീബ രാധാകൃഷ്ണ​െൻറ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചത്. വാർഡംഗം അറിയാതെയാണ് പഞ്ചായത്ത് സെക്രട്ടറി ടവർ നിർമാണത്തിന് അനുമതി കൊടുത്തതെന്നും പ്രതിഷേധക്കാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.