പ്രൈമറി സ്‌കൂള്‍ ഫുട്‌ബാള്‍ മേളക്ക് തുടക്കം

തൃശൂര്‍: ലോകകപ്പ് ഫുട്‌ബാള്‍ ആവേശം പ്രൈമറി വിദ്യാലയ തലത്തിലേക്ക് പകരുന്നതോടൊപ്പം പ്ലാസ്റ്റിക് മാലിന്യം തടയൂ, ഭൂമിയെ രക്ഷിക്കൂ എന്ന ആഹ്വാനവുമായി തൃശൂര്‍ ഈസ്റ്റ് ഉപജില്ല വിദ്യാഭ്യാസ വികസനസമിതിയും തൃശൂര്‍ ഡിസ്ട്രിക്ട് ലയണ്‍സ് ക്ലബും സംയുക്തമായി ഒരുക്കുന്ന പ്രൈമറി സ്‌കൂള്‍ ഫുട്‌ബാള്‍ മേള മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കോർപറേഷന്‍ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ലാലി ജെയിംസ് അധ്യക്ഷത വഹിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് വൈസ് ഗവർണര്‍ എം.ഡി ഇഗ്നേഷ്യസ് മുഖ്യ പ്രഭാഷണം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ ജെയിംസ് വളപ്പില, കൗണ്‍സിലര്‍ കരോളി ജോഷ്വാ, ലയണ്‍സ് ക്യാബിനറ്റ് സെക്രട്ടറി മഹിപാല്‍ ദാമോദരന്‍, തൃശൂര്‍ ഈസ്റ്റ് എ.ഇ.ഒ ജയശ്രീ എം.ആര്‍ എന്നിവര്‍ സംസാരിച്ചു. 14ന് നടക്കുന്ന സമാപന സമ്മേളനം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.