കോൺഗ്രസിൽനിന്ന് രാജിവെച്ച് ജനതാദളിൽ ചേർന്നു

തൃശൂർ: ജില്ലയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജിവെച്ച് ജനതാദളിൽ അംഗത്വമെടുത്തവർക്കുള്ള സ്വീകരണ സമ്മേളനം ജനതാദൾ (എൽ.ജെ.ഡി) സംസ്ഥാന സെക്രട്ടറി ജനറൽ ഷേഖ് പി. ഹാരിസ് ഉദ്ഘാടനം ചെയ്തു. തൃശൂരിൽ അയ്യങ്കാളിയുടെ പ്രതിമ സ്ഥാപിക്കുന്നതിന് എം.പി. വീരേന്ദ്രകുമാറി​െൻറ എം.പി ഫണ്ട് ലഭ്യമാക്കുമെന്ന് ജില്ല പ്രസിഡൻറ് യൂജിൻ മൊറേലി പറഞ്ഞു. ബിജു ആട്ടോർ അധ്യക്ഷത വഹിച്ചു. അജി ഫ്രാൻസിസ്, ജെയ്സൺ മാണി, വിൻസ​െൻറ് പുത്തൂർ, പി.ഐ.സൈമൺ, റോബർട്ട് ഫ്രാൻസിസ്, വി.രാഹുൽ, എം.ജി.ലോഹ്യ, ഷോബിൻ തോമസ്, എ.ആർ. ഹരിദാസ്, രവി വടൂക്കര, കെ.കെ. ബാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.