അഴീക്കോട്-മുനമ്പം പാലം: യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

അഴീക്കോട്: അഴീക്കോട്-മുനമ്പം പാലം നിർമാണം നീളുന്നതിൽ യൂത്ത് കോൺഗ്രസ് അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള സർവേപോലും പൂർത്തീയാക്കാനായില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അലംഭാവം കാട്ടുന്നതായും യൂത്ത് കോൺഗ്രസ് ആരോപിച്ചു. മന്ത്രിതല ഇടപെടൽ നടത്തി എത്രയും വേഗം പാലം യാഥാർഥ്യമാക്കണം. ജങ്കാർ സർവിസ് നിലച്ച് ആഴ്ചകൾ പിന്നിട്ടിട്ടും പകരം സംവിധാനം ഏർപ്പെടുത്താത്ത ജില്ലപഞ്ചായത്ത് നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പകരം ഓടിച്ച ബോട്ട് ഫിറ്റ്നസ് സംബന്ധിച്ച സംശയത്തി​െൻറ പേരിൽ സർവിസ് നിർത്തിയിട്ട് ആഴ്ച കഴിഞ്ഞു. ഫിറ്റ്നസ് സംബന്ധമായ അവ്യക്തത നീക്കി ബോട്ട് സർവിസ് ആരംഭിക്കണമെങ്കിൽ മുനമ്പം കടവിൽ രൂപപ്പെട്ട മണൽ തിട്ട നീക്കണം. ഇതിന് കാലതാമസം നേരിടുമെന്നിരിക്കെ ജില്ല പഞ്ചായത്തംഗം നിലപാട് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് പി.എ. മനാഫ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.പി. ജോൺ ഉദ്‌ഘാടനം ചെയ്തു. പി.കെ. ഐജാസ്, പി.എസ്. ഷാനു, കെ.എം. സാദത്ത്, വി.എ. ജലീൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.