കൊടുങ്ങല്ലൂർ: കെ.എസ്.ആർ.ടി.സി നിരത്തിലിറക്കുന്ന ഇലക്ട്രിക് ബസിന് കൊടുങ്ങല്ലൂരിൽ സ്വീകരണം. അഞ്ച് മണിക്കൂർ ബാറ്ററി ചാർജ് ചെയ്താൽ 400 കിലോമീറ്റർ ഒാടാം. ശീതീകരിച്ച ആഡംബര ബസാണ് വ്യാഴാഴ്ച കൊടുങ്ങല്ലൂർ വഴി തീരദേശ പാതയിലൂടെ പരീക്ഷ ഓട്ടം നടത്തിയത്. വായു മലനീകരണമില്ലാത്ത പരിസ്ഥിതി സൗഹൃദമാണ് ബസ്. നേരിയ മൂളിച്ച മാത്രമാണ് ശബ്ദം. കുലുക്കവുമില്ല. മികച്ചതും സുഖകരവുമാണ് സീറ്റ് ക്രമീകരണം. ബസിെൻറ രൂപഭംഗിയും ആകർഷമാണ്. പരീക്ഷണ യാത്രയിൽ കയറിയവരെല്ലാം മികച്ച അഭിപ്രായമാണ് അറിയിച്ചത്. കെ.എസ്.ആർ.ടി.സി.യുടെ എക്സ്പ്രസ് സർവിസിെൻറ ചാർജാണ് ഇൗടാക്കുന്നത്. മിനിമം ചാർജ് 23 രൂപയാണ്. എറണാകുളം വൈറ്റിലയിൽ നിന്ന് പറവൂർ വഴി െകാടുങ്ങല്ലൂരിലെത്തിയ വൈദ്യുതി ബസിന് വി.ആർ. സുനിൽകുമാർ എം.എൽ.എ, നഗരസഭ അധ്യക്ഷൻ െക.ആർ. ജൈത്രൻ എന്നിവരുടെ നേതൃത്വത്തിൽ സ്വകാര്യ ബസ്സ്റ്റാൻഡിൽ സ്വീകരണം നൽകി. ബസിന് കൊടുങ്ങല്ലൂർ വഴി റൂട്ട് ലഭിക്കാൻ ശ്രമിക്കുെമന്ന് എം.എൽ.എ പറഞ്ഞു. കയ്പമംഗലം നിയോജക മണ്ഡലത്തിൽ പ്രവേശിച്ച ബസിൽ കോതപറമ്പ് മുതൽ യാത്ര ചെയ്ത ഇ.ടി. ടൈസൺ എം.എൽ.എ.യും കൂട്ടരും മൂന്നുപീടികയിൽ ബസിന് സ്വീകരണം നൽകി. നാട്ടികയിൽ ഗീത ഗോപി എം.എൽ.എയുടെ നേതൃത്വത്തിലും ബസിനെ വരവേറ്റു. ജില്ലയിൽ വിവിധ മണ്ഡലങ്ങളിലൂെട നടത്തിയ പരീക്ഷണ യാത്രക്ക് ശേഷം ബസ് എറണാകുളത്തേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.