ഗുരുവായൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിെൻറ സന്ദർശനം പ്രമാണിച്ച് ഗുരുവായൂരിൽ കനത്ത സുരക്ഷ. വെള്ളിയാഴ്ച വൈകീട്ട് 7.30നാണ് മന്ത്രി ഗുരുവായൂരിലെത്തുക. ശ്രീവത്സം ഗെസ്റ്റ് ഹൗസിൽ തങ്ങി ശനിയാഴ്ച പുലർച്ചെ മൂന്നിന് നിർമാല്യ ദർശനം നടത്തും. രാവിലെ ഒമ്പതിന് മടങ്ങും. മന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി പൊലീസ് ക്ഷേത്രപരിസരത്ത് റൂട്ട് മാർച്ച് നടത്തി. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ പരിശോധനയും നടക്കുന്നുണ്ട്. പാർക്കിങ് ഗ്രൗണ്ടുകൾ, ക്ലോക്ക് റൂമുകൾ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തി. എൻ.എസ്.ജി വെള്ളിയാഴ്ച രാവിലെ ഗുരുവായൂരിലെത്തും. ഐ.ജി എം.ആർ. അജിത്കുമാർ, കമീഷണർ യതീഷ്ചന്ദ്ര എന്നിവർ സുരക്ഷ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.