ആസ്വാദനക്കുറിപ്പ് രചനാമത്സരം

ഇരിങ്ങാലക്കുട: വായന പക്ഷാചരണത്തി​െൻറ ഭാഗമായി മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ ആസ്വാദനക്കുറിപ്പ് രചന മത്സരത്തിൽ സ്കൂൾ പഠിതാക്കളുടെ വിഭാഗത്തിൽ എൻ.എ. അഭിമന്യു (ശ്രീകൃഷ്ണ ഹൈസ്കൂൾ, ആനന്ദപുരം), അധ്യാപക വിഭാഗത്തിൽ ഷാജു യോഹന്നാൻ (പി.വി.എസ്.എച്ച്.എസ്.എസ് പറപ്പൂക്കര), ഇതര വിഭാഗത്തിൽനിന്ന് മെറിൻ ജോയ് (സ​െൻറ് ജോസഫ് കോളജ്, ഇരിങ്ങാലക്കുട) എന്നിവർ വിജയികളായി. ഏഴിന് ഉച്ചക്ക് രണ്ടിന് ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിൽ കവി പ്രഫ. വി.ജി. തമ്പി ഉദ്ഘാടനം ചെയ്യുന്ന വാരാചരണ സമാപന പരിപാടിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ഇരിങ്ങാലക്കുട ബൈപാസിൽ ഞവരിക്കുളത്ത് അപകടക്കെണി ഇരിങ്ങാലക്കുട: ബൈപാസിലെ അപകടക്കെണിയായി ഞവരികുളത്തിന് സമീപത്തെ നാലുംകൂടിയ സ​െൻറർ. ബൈപാസ് തുറന്ന ശേഷം ആഴ്ചയില്‍ ഒരു അപകടം വീതം ഇവിടെയുണ്ടായിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയും ഇവിടെ അപകടം നടന്നു. കാട്ടൂര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്ന കാര്‍ ഞവരികുളം ഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ മറിഞ്ഞു. യാത്രക്കാരനെ പരിക്കുകളോടെ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട സാധ്യത കണക്കിലെടുത്ത് ഞവരികുളം ഭാഗത്ത് ഹംബുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇത് അപകടങ്ങള്‍ കുറക്കാന്‍ പര്യാപ്തമല്ല. കാട്ടൂര്‍ റോഡില്‍നിന്ന് വരുന്ന റോഡിലും ഹമ്പുകള്‍ സ്ഥാപിച്ചാല്‍ മാത്രമെ പ്രദേശത്തെ അപകട ഭീഷണി കുറക്കാന്‍ സാധിക്കൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.