കനകകുന്ന്-വട്ടകോട്ട റോഡ്

മാള: തകർന്നു. ഏഴ് ടണ്ണിൽ അധികം വരുന്ന ഭാരവാഹനങ്ങൾ ഇതുവഴി പോകരുതെന്ന് പഞ്ചായത്ത് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് ലംഘിച്ച് 40 ടൺ വരെയുള്ള ടോറസ് ഉൾപ്പെടെ ഇതുവഴി പോയതാണ് റോഡ് തകർച്ചക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ കടന്നു പോകുന്ന റോഡാണിത്. ജനവാസ കേന്ദ്രത്തിലെ റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ പുനർ നിർമാണം നടത്തണമെന്നാവശ്യം ഉയർന്നിട്ടുണ്ട്. മഴക്കുശേഷം റോഡ് ടാറിങ് നടത്തുമെന്ന് അധികൃതർ പറഞ്ഞു. റോഡ് പുനർനിർമാണം നടത്തിയിെല്ലങ്കിൽ സമരം ചെയ്യുമെന്ന് കനകക്കുന്ന് റസിഡൻറ് അസോസിയേഷൻ, വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.