ചാവക്കാട്: ചാവക്കാട്-ചേറ്റുവയിൽ പൈപ്പിടാൻ പൊളിച്ച ഭാഗം നവീകരിക്കാനുള്ള കരാർ തുക പുതുക്കി. ഗുരുവായൂർ, ചാവക്കാട് നഗരസഭകളിൽ കുടിവെള്ളമെത്തിക്കാനുള്ള കരുവന്നൂർ പദ്ധതിക്കായി പൈപ്പിടാൻ പൊളിച്ചതിനെ തുടർന്ന് ഗതാഗതം താറുമാറായ ചാവക്കാട്-ചേറ്റുവ ദേശീയപാതയിൽ നവീകരണം നടത്താൻ നേരത്തെ അനുവദിച്ചതിനേക്കാൾ 60 ലക്ഷത്തോളം രൂപ അധികമായി അനുവദിച്ചു. ഇത് സംബന്ധിച്ച് ഔദ്യോഗികമായി വെളിപ്പെടുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറായില്ല. പുതിയ വിവരം അനുസരിച്ച് ആദ്യം അനുവദിച്ച 2.10 കോടി രൂപയിൽ തന്നെ പണി തീർക്കാനാണ് തീരുമാനം. ബുധനാഴ്ചയാണ് അധികതുക നൽകാൻ എറണാകുളത്തെ ദേശീയപാത അധികൃതർ തീരുമാനിച്ചത്. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന പാലത്തറ കൺസ്ട്രക്ഷനാണ് നിലവിലെ കരാറുകാർ. നേരത്തെ ഇവർ നൽകിയ എസ്റ്റിമേറ്റനുസരിച്ച് വാട്ടർ അതോറ്റി അനുവദിച്ച 2.11കോടിയിൽ നിന്ന് 18 ശതമാനം ജി.എസ്.ടി ഉൾെപ്പടെ അറുപത് ലക്ഷത്തോളം രൂപ ദേശീയപാത അധികൃതർ കുറച്ചിരുന്നു. ചാവക്കാട് ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് ഒരുമനയൂർ പഞ്ചായത്തിലെ തങ്ങൾപ്പടി പള്ളി വരെയാണ് നിർമാണ കരാർ. പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡിെൻറ പാതി ഭാഗത്ത് നവീകരണം നടത്താനായിരുന്നു ആദ്യം കരാർ നൽകിയത്. റോഡ് മൊത്തം പൊളിഞ്ഞ് ജനരോഷം ഉയർന്നതോടെ റോഡിെൻറ മുഴുവൻ വീതിയിലും പണിയാനാണ് പുതിയ തീരുമാനം. റോഡിെൻറ മുഴുവൻ വീതിയിലും കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. നേരത്തെ അനുവദിച്ച തുകയിൽ മുഴുവൻ വീതിയിൽ മെറ്റൽ വിരിച്ച് ടാറിങ് ഉൾെപ്പടെയുള്ള ജോലികൾ പൂർത്തിയാക്കാനാവില്ലെന്നും കൂടുതൽ തുക അനുവദിക്കണമെന്നും കരാറുകാർ ആവശ്യപ്പെട്ടിരുന്നു. പുതിയ തീരുമാനമനുസരിച്ച് തങ്ങൾപ്പടിരെയുള്ള 1.8 കി.മീറ്ററും കരുവാരകുണ്ട് ഭാഗത്തുൾെപ്പടെ 375 മീറ്ററിലുമാണ് പാത നവീകരിക്കുക. റോഡ് തകർന്ന ഭാഗം മൊത്തം പൊളിച്ച് ആവശ്യമായ ഇടങ്ങളിൽ ഉയരം കൂട്ടിയുമാണ് നിർമാണം. ചാവക്കാട്-ചേറ്റുവ റോഡിലെ അഞ്ച് കി.മീറ്റർ ദൂരത്തിൽ പൈപ്പിടാൻ പൊളിച്ച ഭാഗമൊഴികെയുള്ള ഇടങ്ങളിൽ ടാറിങ് ചെയ്യണമെങ്കിൽ വീണ്ടും എസ്റ്റിമേറ്റ് വെക്കണം. ദേശീയപാത ചാവക്കാട്-ചേറ്റുവയിലെ സുഖകരമായ യാത്രക്ക് ഏറെ കാത്തിരിക്കേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം 'മാധ്യമ'ത്തിന് വിവരം നൽകിയതിന് ബന്ധപ്പെട്ടവർക്ക് ചില രാഷ്ട്രീയ, ഉദ്യോഗസ്ഥ കോണുകളിൽ നിന്ന് ശക്തമായ ശകാരവും താക്കീതും ലഭിച്ചതായും സൂചനയുണ്ട്. അതിനാൽ വിശദ വിവരം നൽകാതെ പല ഉദ്യോഗസ്ഥരും ഒഴിഞ്ഞു മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.