കാഷ് അവാര്‍ഡ്

ആദിവാസി മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിപരിഹാരം -കലക്ടര്‍ തൃശൂർ: ജില്ലയിലെ ആദിവാസി മേഖലകളിലെ പ്രശ്‌നങ്ങള്‍ പഠിച്ച് അടിയന്തരമായി പരിഹരിക്കണമെന്ന് ജില്ല കലക്ടര്‍ ടി.വി. അനുപമ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ല ട്രൈബല്‍ അവലോകന യോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം. ജില്ലയിലെ അടിച്ചുതൊട്ടി ഊരില്‍ പനി ബാധിച്ച് സ്ത്രീ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ആദിവാസി മേഖലകളിൽ ആരോഗ്യ സുരക്ഷ കര്‍ശനമായി നടപ്പാക്കാൻ ആരോഗ്യ വകുപ്പുദ്യോഗസ്ഥരോട് നിർദേശിച്ചു. റോഡ്, ആംബുലന്‍സ് സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്തണം. ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കാൻ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. ചില സ്ഥലങ്ങളില്‍ ഞായറാഴ്ചകളിലും ക്യമ്പുകള്‍ സംഘടിപ്പിക്കണം. ഊരുകളില്‍ പോഷകാഹാരം വിതരണം ചെയ്യുന്നതിനായി പഞ്ചായത്തുകള്‍ തയ്യാറാകണമെന്നും കലക്ടര്‍ നിർദേശിച്ചു. ഡി.എം.ഒ ഇന്‍ ചാർജ് ഡോ. ബേബി ലക്ഷ്മി, പബ്ലിക് ഹെല്‍ത്ത് അഡീഷനല്‍ ഡയറക്ടര്‍ ഡോ. റീന, ട്രൈബല്‍ ഡെവലപ്‌മ​െൻറ് ഓഫിസര്‍ ഇ.ആര്‍. സതീശന്‍, ഡോ. നവനീത്, ജനപ്രതിനിധികള്‍, പ്രാഥമികാരോഗ്യ കേന്ദ്രം ഉദ്യോഗസ്ഥര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരും പങ്കെടുത്തു. ആദിവാസി മേഖലകളിലെ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിന് കഴിഞ്ഞ ദിവസം ജില്ല കലക്ടറുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥസംഘം ഒളകര കോളനി സന്ദര്‍ശിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.