ഒല്ലൂര്‍: ഒല്ലൂരിലെ വെട്ടിപ്പൊളിച്ച റോഡിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് വ്യാപാരി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി എകോപനസമിതിയും കോണ്‍ഗ്രസും ബി.ജെ.പി.യും പ്രഖ്യാപിച്ച ഹര്‍ത്താര്‍ പൂർണം. കടകൾ അടഞ്ഞ് കിടന്നു. മരിച്ച ടോണിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഒല്ലൂര്‍ സെൻററില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകീട്ട് അഞ്ചിന് പള്ളിക്കുന്ന് അസംഷൻ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. വ്യാപാരി വ്യവസായി എകോപനസമിതിയുടെ നേതൃത്വത്തില്‍ ഒല്ലൂര്‍ സെൻററില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി എകോപന സമിതി നിയോജകമണ്ഡലം കണ്‍വീനര്‍ സി.ആര്‍. ശേഖരന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ കോണ്‍ഗ്രസിെൻറയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. അതേസമയം, വെട്ടിപൊളിച്ച റോഡ് പുനര്‍നിർമാണം വ്യഴാഴ്ച ആരംഭിച്ചു. ആദ്യഘട്ടം എന്നനിലയില്‍ ആറ് ഇഞ്ച് താഴ്ത്തി വലിയ മെറ്റല്‍ വിരിക്കുന്ന പണികളാണ് ആരംഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.