എരുമപ്പെട്ടി: വ്യാജപട്ടയം നിർമിച്ചതിനെതിരെ അന്വേഷണം നടത്താന്‍ ജില്ല കലക്ടര്‍ ഉത്തരവിട്ടു. കടങ്ങോട് മല്ലന്‍കുഴിയ്ക്കു സമീപം വ്യാജ പട്ടയം നിർമിച്ച് അഞ്ച് ഏക്കറോളം ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന തൊടുപുഴ സ്വദേശി കളപ്പുരയ്ക്കല്‍ ജോണ്സെൻറ പരാതിയിലാണ് കലക്ടര്‍ ടി.വി. അനുപമയുടെ ഉത്തരവ്. കടങ്ങോട് വടക്കുമുറിയില്‍ ചോല ക്വാറിക്കും മല്ലന്‍കുഴി ക്വാറിക്കും ഇടയിലുള്ള സ്ഥലം വ്യാജപട്ടയം നിർമിച്ച് കൈയേറിയെന്നാണ് പരാതി. തലപ്പിള്ളി തഹസില്‍ദാര്‍ക്കാണ് അന്വേഷണച്ചുമതല നല്‍കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.