തൃശൂർ: സർക്കാർ ഉത്തരവിെൻറ അടിസ്ഥാനത്തിൽ . നൂറിലേറെ കെട്ടിടങ്ങൾ അനധികൃതമാണെന്നും ഇവർക്കെതിരെ വിജിലൻസ്, ടൗൺ പ്ലാനിങ് വിഭാഗം, കോർപറേഷൻ റവന്യു വിഭാഗം എന്നിവ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് പുതിയ നീക്കം. മുൻ കൗൺസിലർ ജോൺ കാഞ്ഞിരത്തിങ്കലിെൻറ പരാതിയിൽ അനധികൃത നിർമാണങ്ങൾ പരിശോധിച്ച് നടപടിക്ക് പ്രത്യേക സമിതിയുണ്ടാക്കാനുള്ള സർക്കാറിെൻറ നിർദേശത്തിൽ കോർപറേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണസംഘത്തെ രൂപവത്കരിച്ചിരുന്നു. ചീഫ് ടൗൺപ്ലാനറുടെ അന്വേഷണത്തിൽ 72 കെട്ടിടങ്ങളാണ് അനധികൃതമെന്ന് കണ്ടെത്തിയത്. വിജിലൻസ് വിഭാഗം കണ്ടെത്തിയത് നൂറിലേറെെയന്നാണ്. പ്രതിപക്ഷത്തിരുന്നപ്പോൾ അനധികൃത കെട്ടിടങ്ങൾക്കെതിരെ പ്രതിഷേധമുയർത്തിരുന്നെങ്കിലും ഇടത് ഭരണം രണ്ട് വർഷം പിന്നിടുമ്പോൾ ഒരു നടപടിയുമില്ല. ഇപ്പോഴും നഗരത്തിൽ വൻതോതിൽ അനധികൃത നിർമാണങ്ങൾ നടക്കുന്നുണ്ടെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം കിഴക്കേകോട്ടയിലെ അനധികൃത നിർമാണം കോർപറേഷൻ പൊളിച്ചിരുന്നു. 2017 ജൂലൈ 31 വരെയുള്ള അനധികൃത നിർമാണങ്ങൾ 270 ദിവസത്തിനകം ക്രമവത്കരിക്കാനാണ് സർക്കാർ ഉത്തരവ്. ഇതിനായി സർക്കാറിെൻറ ഫോറത്തിൽ അപേക്ഷ നൽകണമെന്നാണ് കോർപറേഷൻ സെക്രട്ടറി നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. അപേക്ഷാ ഫോറം corporationofthrissur.org, lsgkerala.gov.in എന്നീ വെബ്സൈറ്റുകളിലും ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.