കരിയും പുകയും ബഹളങ്ങളുമില്ല...വൈദ്യുതി ബസ് തൃശൂരിലെത്തി

തൃശൂർ: ഡീസൽ വേണ്ട, പെട്രോൾ വേണ്ട, കരിയും പുകയുമില്ല, നാല് മണിക്കൂർ ചാർജ് ചെയ്താൽ 40 യാത്രക്കാരുമായി 250 കി.മീറ്റർ വരെ ഓടിക്കാവുന്ന കെ.എസ്.ആർ.ടി.സിയുടെ വൈദ്യുതി ബസ് തൃശൂരിലെത്തി. വ്യാഴാഴ്ച ഉച്ചക്ക് 2.30നാണ് തൃശൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസ് എത്തിയത്. മന്ത്രി വി.എസ്. സുനിൽകുമാറും തൃശൂർ സോണൽ ഓഫിസർ സിബിയും ആദ്യ സവാരി നടത്തി. സ്റ്റാൻഡിലും നഗരപരിസരത്തും ചുറ്റിക്കറങ്ങിയ ബസ് വൈകീട്ട് നാലോടെ എറണാകുളത്തേക്ക് പോയി. അഞ്ചു മണിക്കൂർനേരം ചാർജ് ചെയ്താൽ 350 കി.മീറ്റർ വരെ വൈദ്യുതി ബസ് ഓടും. ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ഒരു യൂനിറ്റ് വൈദ്യുതിമാത്രമേ ആവശ്യമുള്ളൂ. ഓേട്ടാമാറ്റിക് ഗിയർ സംവിധാനമാണ് ബസിനുള്ളത്. സുഖകരമായ യാത്രയ്ക്ക് മുന്നിലും പിന്നിലും എയർ സസ്പെൻഷൻ സംവിധാനമുണ്ട്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ ബസ്പായും. 35 സീറ്റുള്ള ബസിനു വൈദ്യുതി ചാർജ് ചെയ്യാനുള്ള താൽക്കാലിക സംവിധാനം അതത് ഡിപ്പോകളിൽ ഒരുക്കും. പുഷ്ബാക് സീറ്റും നാവിഗേഷനും സി.സി.ടി.വി കാമറയും ബസിലുണ്ട്. സാധാരണ ബസുകളേക്കാൾ ശബ്്ദവും തീരെ കുറവ്. ലോഫ്ലോർ ബസുകളുടെ അതേ നിരക്കായിരിക്കും എയർകണ്ടീഷൻ സൗകര്യമുള്ള ഇലക്ട്രിക് ബസിനും. ബിവൈഡി എന്ന ചൈനീസ് കമ്പനി നിർമിക്കുന്ന ബസ്, ഹൈദരാബാദ് ആസ്ഥാനമായ ഗോൾഡ് സ്റ്റോൺ ഇൻഫ്രാടെക് ആണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. സവിശേഷതകൾ * നാലു മണിക്കൂർ ചാർജിങ്ങിൽ 250 കി.മീറ്റർ. * മണിക്കൂറിൽ 70 കി.മീറ്റർ വരെ വേഗം. * സുഖകരമായ യാത്രയ്ക്ക് മുന്നിലും പിന്നിലും എയർ സസ്പെൻഷൻ. *പുകയില്ല, കുറഞ്ഞ ശബ്ദം. * പുഷ്ബാക് സീറ്റും നാവിഗേഷനും സി.സി.ടി.വി കാമറയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.