ലഹരിക്കെതിരെ വൈറ്റ്​ ബാൻഡി​െൻറ പടയൊരുക്കം

തൃശൂർ: ലഹരിക്കെതിരെ ബോധവത്കരണവുമായി ഒരുകൂട്ടം വിദ്യാർഥികൾ പ്രചാരണവുമായി തൃശൂർ നഗരത്തിലെത്തുന്നു. ലഹരി വിരുദ്ധ പ്രവർത്തക ബ്ലോഗറും ആറ്റിറ്റ്യൂഡ് ബിൽഡറുമായ ആനി റിബു ജോഷി രൂപം കൊടുത്ത വൈറ്റ് ബാൻഡ് ഇൻറർ നാഷനൽ സ്റ്റുഡൻറ്സ് അസോസിയേഷ​െൻറ നേതൃത്വത്തിലാണ് വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ ആരോഗ്യ ബോധവത്കരണ പരിപാടികളുമായി രംഗത്തെത്തുന്നത്. സിറ്റി പൊലീസ് കമീഷണർ യതീഷ് ചന്ദ്ര സന്ദേശം നൽകും. ജൂലൈ ഏഴു മുതൽ ഒക്ടോബർ 27 വരെയുള്ള 16 ശനിയാഴ്ചകളിൽ 16 തരം പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. വൈറ്റ് ബാൻഡി​െൻറ തൃശൂർ ഘടകം പ്രസിഡൻറും തൃശൂർ സ​െൻറ് തോമസ് കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയുമായ അർഥ ശശിയുടെ നേതൃത്വത്തിൽ ഫ്ലാഷ്മോബോടെയാണ് തുടക്കം. ഒാരോ ശനിയാഴ്ചയും വൈവിധ്യമാർന്ന ബോധവത്കരണ പരിപാടികളാണ് അരങ്ങേറുക. കാക്കനാട് രാജഗിരി കോളജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ് ആനി. ആഗ്ലോ സക്സസ് ട്രെയിനിങ് ഫൗണ്ടേഷൻ എന്നപേരിൽ നോൺ പ്രോഫിറ്റ് കമ്പനി സ്ഥാപിച്ചാണ് ആനി പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.