കോഴിക്കോട്: ദക്ഷിണേന്ത്യയിലെ കിഡ്സ്വെയർ നിർമാതാക്കളായ 'ഹാപ്പി കിഡ്സ്'െൻറ ഡീലേഴ്സ് മീറ്റ് കെ.പി.എം ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.പി.എം. അലവി ഉദ്ഘാടനം ചെയ്തു. കഠിനാധ്വാനവും പരസ്പര വിശ്വാസവും ഉൽപന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിലെ കണിശതയുമാണ് ഹാപ്പി കിഡ്സിെൻറ വിജയമെന്ന് അധ്യക്ഷത വഹിച്ച മാനേജിങ് ഡയറക്ടർ പി.കെ. സൈഫുദ്ദീൻ പറഞ്ഞു. പുതിയ ഉൽപന്നങ്ങളായ റീ യൂസബ്ൾ ഡയപർ, മതർബാഗ്, ബാംബു ബ്രഷ് എന്നിവ വിപണിയിലിറക്കുമെന്നും കയറ്റുമതി രംഗത്തേക്ക് ഹാപ്പി കിഡ്സിെൻറ ബിസിനസ് ശൃംഖല വ്യാപിപ്പിക്കുമെന്നും സെയിൽസ് ഹെഡ് അലി അബ്ദുല്ല അറിയിച്ചു. ചടങ്ങിൽ ബെസ്റ്റ് ഡിസ്ട്രിബ്യൂട്ടർ, ബെസ്റ്റ് പെർഫോമർ, ബെസ്റ്റ് സ്കീം അച്ചീവർ എന്നിവർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.