കൊടുങ്ങല്ലൂർ: നിയോജക മണ്ഡലത്തിൽ നാല് ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നു. മേത്തല, വെള്ളാങ്ങല്ലൂർ, കുഴൂർ, മമ്പ്ര എന്നിവക്കാണ് പുതിയ സൗകര്യങ്ങളൊരുക്കുന്നത്. ഒ.പി. സമയം ദീർഘിപ്പിക്കും. പുതിയ ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, അറ്റൻഡർ തസ്തികകൾ വരും. ലാബും, ഫാർമസിയും പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ട്. ഒ.പി വൈകീട്ട് വരെ നീട്ടും. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ ശ്രമം തുടങ്ങി. വി.ആർ.സുനിൽകുമാർ എം.എൽ.എയുടെ ശ്രമഫലമായി ലഭിച്ച നാല് കുടുംബാരോഗ്യ കേന്ദ്രങ്ങളും യാഥാർഥ്യമായാൽ മണ്ഡലത്തിലെ ആതുര ശുശ്രൂഷ മേഖലയിൽ മികച്ച നേട്ടമാകും. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ സേവനങ്ങൾ നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.