കൊടുങ്ങല്ലൂർ: പുസ്തകങ്ങൾ തേടി ഗ്രാമവീഥിയിലൂടെ കുഞ്ഞുങ്ങളുടെ ഭിക്ഷായാത്ര. എമ്മാട് കരുണ ഗ്രാമത്തിൽ അക്ഷരങ്ങളുടെ വഴിയിലൂടെ കുട്ടികൾ നടത്തിയ യാത്രയാണ് അക്ഷര സ്നേഹികളിലും അല്ലാത്തവരിലും ഒരുപോലെ കൗതുകം ജനിപ്പിച്ചത്. വായന പക്ഷാചരണത്തിെൻറ ഭാഗമായി എമ്മാട് ടി.ആർ. അയ്യപ്പൻ മാസ്റ്റർ സ്മാരക വായനശാലയിലെ ബാലവേദിയായ 'തളിർ'ലെ കുട്ടികളാണ് പുസ്തക ഭിക്ഷയുമായി വീടുകൾ തോറും കയറിയിറങ്ങിയത്. മുതിർന്നവരുമായി സംവദിച്ച കുട്ടികൾക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. സർവ വിജ്ഞാനകോശങ്ങൾ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ വീട്ടുകാർ കുട്ടികൾക്ക് എടുത്ത് നൽകി. ബാലവേദി ഭാരവാഹികളായ കെ.പി. ശ്രീലക്ഷ്മി, പി.എസ്. സാന്ദ്ര, വായനശാല വൈസ് പ്രസിഡൻറ് ഗീതു സുരേന്ദ്രൻ, ബിന്ദു സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. വധശ്രമക്കേസ് പ്രതികൾ അറസ്്റ്റിൽ കൊടുങ്ങല്ലൂർ: മേത്തല കണ്ടംകുളം അമ്പലത്തിന് സമീപം നടന്ന ആക്രമണവുമായി ബന്ധപ്പെട്ട വധശ്രമ കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 21ന് നടന്ന സംഭവത്തിൽ മേത്തല സ്വദേശികളായ കണ്ടംകുളം നെടിയിരിപ്പിൽ ഡിബിൻ (35) താനാട്ട് വീട്ടിൽ അഭിലാഷ് (33) എന്നിവർ അറസ്റ്റിലായത്. ഈ കേസിലെ ഒന്നും രണ്ടും പ്രതികളായ സരിൻ, റിച്ചു എന്നിവരെ കഴിഞ്ഞ മാസം 14 ന് അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.