അഴീക്കോട്: അഴീക്കോട് - മുനമ്പം പാലം നിർമാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി സ്ഥലം പരിശോധിച്ചു. പാലം കടന്നുപോകുന്ന അഴീക്കോട്ടെ മത്സ്യ വകുപ്പിെൻറയും വ്യക്തികളുടെയും സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന അതിരുകൾ കണ്ടെത്തി സ്ഥലം നിർണയിക്കുന്നതിെൻറ ഭാഗമായാണ് പരിശോധന നടത്തിയത്. നാല് മാസം മുമ്പ് കുറ്റികളിൽ ചിലത് കാണാതായതിനെ തുടർന്ന് പുനഃസ്ഥാപിച്ചിരുന്നു. ഭൂമി ഏറ്റെടുക്കൽ ഡെപ്യൂട്ടി തഹസിൽദാർ കെ.എസ്. ലാലു, ലാൻഡ് റവന്യൂ ഇൻസ്പെക്ടർ ശശികുമാർ, സൗമ്യ, മഞ്ജു, പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയർ പ്രേംജിത്ത് ലാൽ, അസി. എൻജിനീയർ വി.ആർ. ദീപ, രാഖി, സുന എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ, സീന അഷ്റഫ്, അംബിക ശിവപ്രിയൻ, വാർഡംഗം പ്രസീന റാഫി, സുഗത ശശിധരൻ, അഷ്റഫ് പൂവത്തിങ്കൽ, പാലം സമരസമിതി ചെയർമാൻ ഷാനവാസ് കാട്ടകത്ത്, മുഹമ്മദുണ്ണി, സഹജൻ എന്നിവരും സ്ഥലത്തെത്തി. കിഫ്ബിയിൽ ഉൾപ്പെടുത്തി 160 കോടി ചെലവിൽ നിർമിക്കുന്ന പാലത്തിന് ഉൾനാടൻ ജലപാത അതോറിറ്റിയുടെയും തുറമുഖ വകുപ്പിെൻറയും അനുമതി ലഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുത്തു നൽകിയാൽ ടെൻഡർ നടപടിയിലേക്ക് കടക്കും. ഇതിനായി എറണാകുളം ജില്ലയിൽ 0.2099 ഹെക്ടറും തൃശൂർ ജില്ലയിൽ 0.2405 ഹെക്ടറും ഭൂമി ഏറ്റെടുക്കണം. ഭൂമിവില, പുനരധിവാസം, സാമൂഹിക ആഘാത പഠനം എന്നിവക്ക് ഇരുജില്ലകളിലുമായി 14.62 കോടിയാണ് വേണ്ടിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.