മുപ്ലിയം പാലം പുനർനിർമാണത്തിന് നടപടി തുടങ്ങി

ആമ്പല്ലൂര്‍: പുതുക്കാട്, മുപ്ലിയം പൊതുമരാമത്ത് റോഡില്‍ കുറുമാലി പുഴക്ക് കുറുകെയുള്ള മുപ്ലിയം പാലം പൊളിച്ച് പണിയുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. പാലം നിര്‍മിക്കുന്നതിന് മണ്ണ്പരിശോധന നടന്നു. ഇതി​െൻറ ഫലം ലഭിച്ച ശേഷം പൊതുമരാമത്ത് വകുപ്പി​െൻറ തിരുവനന്തപുരത്തെ ഡിസൈനിങ് വിഭാഗം രൂപരേഖ തയാറാക്കും. തുടര്‍ന്ന് എസ്റ്റിമേറ്റ് തയാറാകും. 1962ല്‍ മന്ത്രി പി.പി. ഉമ്മര്‍കോയ ശിലാസ്ഥാപനം നടത്തിയ മുപ്ലിയം പാലം 1966ലാണ് ഗതാഗതത്തിന് തുറന്ന് കൊടുത്തത്. കേന്ദ്ര ഭക്ഷ്യമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോനായിരുന്നു പാലം ഉദ്ഘാടനം ചെയ്തത്. തടി - വന, പ്രകൃതി വിഭവ വ്യവസായങ്ങളില്‍ വലിയ മുന്നേറ്റത്തിന് തോട്ടം മേഖലയില്‍ കളമൊരുങ്ങിയപ്പോള്‍ മുപ്ലിയം പാലത്തിന് അതില്‍ സുപ്രധാന പങ്കാണ് ഉണ്ടായിരുന്നത്. പത്ത് ടണ്‍ മാത്രമായിരുന്നു പാലത്തി​െൻറ ശേഷി. കാലപഴക്കത്താല്‍ പാലത്തി​െൻറ അടിത്തറയിളകിയ നിലയിലാണ്. പുഴയില്‍ മണല്‍വാരല്‍ വ്യാപകമായതോടെ തൂണുകളുടെ അടിഭാഗം വരെ കാണാവുന്ന നിലയിലുമായി. അപകടാവസ്ഥയിലായ പാലം അറ്റകുറ്റപണികള്‍ നടത്തണമെന്നാവശ്യപെട്ട് മുപ്ലിയം സ്വദേശിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രവീന്ദ്രനാഥ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിക്കുകയും കാലപഴക്കം മൂലം പാലത്തിന് ബലക്ഷയം സംഭവിച്ചതായും കണ്ടെത്തിയിരുന്നു. പഴയപാലത്തിന് സമീപത്താണ് പുതിയ പാലത്തിന് വേണ്ട മണ്ണ് പരിശോധന നടക്കുന്നത്. അമിത ഭാരം കയറ്റിയ വാഹനങ്ങളെ നിയന്ത്രിക്കാൻ പാലത്തിൽ സൂചന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.