ചെന്ത്രാപ്പിന്നി: എസ്.എന്‍. വിദ്യാഭവന്‍ സ്‌കൂളിലെ പി.ടി.എ വനിത അംഗത്തെ സി.പി.എം നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി. താന്ന്യം സ്വേദശി നിഷിയാണ് സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.കെ. ജ്യോതിപ്രകാശിനെതിരെ മതിലകം പൊലീസിനും വനിത സെല്ലിലും പരാതി നല്‍കിയത്. സ്‌കൂളിലെ അധ്യാപകര്‍ മാനേജ്മെൻറുമായി നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന മധ്യസ്ഥ ചര്‍ച്ചക്കിടെയാണ് സംഭവം. ചര്‍ച്ചക്ക് ശേഷം കാമ്പസിലെത്തിയ തന്നെ അസഭ്യം പറഞ്ഞതായും ജീവനോടെ വെച്ചേക്കില്ല എന്ന് ഭീഷണിപ്പെടുത്തിയതായും നിഷി പരാതിയില്‍ പറയുന്നു. സ്‌കൂളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മാനേജ്മെൻറ് അംഗങ്ങളുടെയും മുന്നില്‍വെച്ചായിരുന്നു ഭീഷണിപ്പെടുത്തലെന്നും പരാതിയിലുണ്ട്. സി.പി.എം ഏരിയ കമ്മിറ്റിയംഗം കൂടിയായ നേതാവ് അധ്യാപക സമരസമിതിയുടെ കണ്‍വീനറാണ്. അതേസമയം, പരാതി പച്ചക്കള്ളവും കെട്ടിച്ചമച്ചതും ആണെന്ന് ജ്യോതിപ്രകാശ് മാധ്യമത്തോട് പറഞ്ഞു. സ്കൂളില്‍ പി.ടി.എ കമ്മിറ്റി നിലവിലില്ല. അധ്യാപകരുടെ സമരവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചര്‍ച്ച വെച്ചിരുന്നു. വ്യവസ്ഥ പ്രകാരം സ്കൂള്‍ അധികൃതരും അധ്യാപകരും സമരസമിതിയും മാത്രമെ പങ്കെടുക്കാവൂ എന്നിരിക്കെ സ്കൂള്‍ അധികൃതരുടെ അനുമതിയോടെ ചില രക്ഷിതാക്കള്‍ പങ്കെടുത്തതിനെ ചോദ്യം ചെയ്തിരുന്നു. ചര്‍ച്ചക്ക് നേതൃത്വം കൊടുത്ത ഡിവൈ.എസ്.പിക്കും തഹസില്‍ദാര്‍ക്കും ഇക്കാര്യം ബോധ്യപ്പെടുകയും ചെയ്തു. ഈ പരാജയം മറച്ചുവെക്കാനാണ് പരാതി നല്‍കിയിരിക്കുന്നതെന്നും ജ്യോതിപ്രകാശ് കൂട്ടിച്ചേര്‍ത്തു. സ്കൂളിന് ഫാനുകൾ കൈമാറി പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ് സ്കൂളിലേക്ക് 1995 ബാച്ചിലെ സുഹൃത്തുക്കൾ ഫാനുകൾ നൽകി. ശംസുദ്ദീൻ വാതിയേടത്തിെൻറ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രിൻസിപ്പൽമാരായ ഡോ. അനിൽകുമാർ, ബീബ എന്നിവർ ഏറ്റുവാങ്ങി. കെ.കെ. നാസർ, കെ .എം. നിഷാദ്, പി.എസ്. സനോജ് , വർഗീസ്, നന്തകൃഷ്ണൻ, കെ.എസ്. സായൂജ്, ടി.എസ് . അജയൻ, കെ.എം. ഇല്യാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.